ഇന്ത്യക്കാര്‍ കുടുംബത്തോടൊപ്പം ചേരുന്നു എന്ന കുറിപ്പുമായി വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു ശൈഖ ഹിന്‍ത് അല്‍ ഖാസിമിയുടെ ട്വീറ്റ്.

ദുബായ്: കൊവിഡ് പ്രതിസന്ധിക്കിടെ ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലെത്തുമ്പോള്‍ ആശംസകളുമായി പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും യുഎഇ രാജകുടുംബാംഗവുമായ ശൈഖ ഹിന്‍ത് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിമി. വീണ്ടും കാണാമെന്ന സന്ദേശത്തോടൊപ്പം ട്വിറ്ററിലൂടെയാണ് ശൈഖ ഹിന്‍ത് അല്‍ ഖാസിമി ആശംസയറിയിച്ചത്.

ഇന്ത്യക്കാര്‍ കുടുംബത്തോടൊപ്പം ചേരുന്നു എന്ന കുറിപ്പുമായി വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു ശൈഖ ഹിന്‍ത് അല്‍ ഖാസിമിയുടെ ട്വീറ്റ്. വീണ്ടും കാണാമെന്നും വീടുകളില്‍ സുരക്ഷിതരായിരിക്കൂ എന്നും ട്വീറ്റില്‍ പറയുന്നു. 

പ്രവാസികളുമായി സൗദിയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന്; ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും മുന്‍ഗണന

വന്ദേഭാരത് ആദ്യ ദൗത്യം വിജയം; 363 പ്രവാസികള്‍ നാട്ടിലെത്തി; 8 പേര്‍ ഐസൊലേഷനില്‍

Scroll to load tweet…