സമ്മാനപ്പെരുമഴ; രണ്ട് കോടി രൂപ ക്യാഷ് പ്രൈസ്, ഷോപ്പ് ആന്‍ഡ് വിൻ മെഗാ ലക്കി ഡ്രോയ്ക്ക് തുടക്കമിട്ട് ഖത്തർ ലുലു
ഓഗസ്റ്റ് മൂന്ന് വരെയാണ് ഷോപ്പ് ആന്‍ഡ് വിന് മെഗാ ലക്കി ഡ്രോയില്‍ പങ്കെടുക്കാനുള്ള അവസരം.
ദോഹ: സമ്മാനപ്പെരുമഴയുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പ് ആന്‍ഡ് വിന് മെഗാ ലക്കി ഡ്രോ ആരംഭിച്ചു. അവിശ്വസനീയമായ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്കുന്ന ഡ്രോയില്‍ 10 ലക്ഷം ഖത്തര്‍ റിയാല്‍ (രണ്ട് കോടിയിലേറെ ഇന്ത്യന്‍ രൂപ), ലുലു വൗച്ചറുകള്‍, 10 ലക്ഷം ഹാപ്പിനസ് ലോയല്‍റ്റി പോയിന്റുകള്‍ എന്നിവ ഉള്‍പ്പെടെ ലഭിക്കും.
ഓഗസ്റ്റ് മൂന്ന് വരെയാണ് ഷോപ്പ് ആന്‍ഡ് വിന് മെഗാ ലക്കി ഡ്രോയില്‍ പങ്കെടുക്കാനുള്ള അവസരം. ഖത്തറിലെ ഏതെങ്കിലും ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 50 ഖത്തറി റിയാലിനോ അതിന് മുകളിലോ പര്‍ച്ചേസ് ചെയ്യുക മാത്രമാണ് ഉപഭോക്താക്കള്‍ ചെയ്യേണ്ടത്. അപ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ ഉപയോഗിച്ച് മത്സരത്തില്‍ പങ്കെടുക്കാം. ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ലഭിച്ച റാഫിള്‍ കൂപ്പണുകള്‍ കസ്റ്റമര്‍ സര്‍വീസ് കൗണ്ടറുകളിലോ Luluhypermarket.com വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ രജിസ്റ്റര്‍ ചെയ്യാം. ഡി-റിങ് റോഡിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് ഓഗസ്റ്റ് 5നാണ് ഗ്രാന്‍ഡ് നറുക്കെടുപ്പ് നടക്കുക. ഇതിലൂടെ ഭാഗ്യശാലിയെ തെരഞ്ഞെടുക്കും.
ഖത്തറിലെ തങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് ഏറ്റവും വലിയ സമ്മാനങ്ങള്‍ നേടാന്‍ അവസരം നല്കുന്ന ഷോപ് ആൻഡ് വിൻ മെഗലാ ലക്കി ഡ്രോ ആരംഭിക്കുന്നത് സന്തോഷകരമാണെന്ന് ലുലു ഹൈപ്പർമാർക്കറ്റ് വക്താവ് അറിയിച്ചു. ഈ പ്രൊമോഷനും നിലവിലെ ഓഫറുകളും ഉപഭോക്താക്കളുടെ നിരന്തരമുള്ള പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള വിവിധ ഓഫറുകൾക്കൊപ്പം ഷോപ്പിങ് അവസരം ഉപയോഗപ്പെടുത്തി കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ലുലു നല്‍കുന്നത്.
ഖത്തറിലെ വേനൽകാലത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പൂൾ സെറ്റ്സ്, എ.സി, ഫ്രിഡ്ജ്, ബീച്ച് ടോയ്സ് ഉൾപ്പെടെ വിവിധ ഉൽപന്നങ്ങളുടെ പ്രൊമോഷൻ മേയ് 13 വരെ തുടരും. വേനൽകാല വസ്ത്രങ്ങളുടെ വിൽപനയുമായി ഫാഷൻ സ്റ്റോറിലും നിരവധി ഉൽപന്നങ്ങൾ ലഭ്യമാണ്. ഇലക്ട്രോണിക്സ്, ലാപ്ടോപ്, മൊബൈൽ ഫോൺ, ടി.വി എന്നിവ ഉൾപ്പെടുന്ന ഡിജി ടെക് പ്രൊമോഷൻ മേയ് 11 വരെ ലുലു ഹൈപ്പർമാർക്കറ്റിൽ തുടരും. ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർക്കുള്ള മാസ്റ്റർ കാർഡ് ഓൺലൈൻ ഓഫറിലൂടെ 20 ശതമാനം (75 റിയാൽ വരെ) ഇളവ് ലഭിക്കുന്ന ഷോപ്പിങ് മേള മേയ് നാല് വരെയും തുടരും. 200 റിയാലിൽ കുറയാത്ത തുകക്ക് ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർക്കാണ് ഇളവ് ലഭിക്കുക. ലുലു ഹാപ്പിനസ് ലോയൽറ്റി ഉടമകൾക്ക് തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് 10 ശതമാനം ഇളവും ലഭിക്കും.