സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഷോപ്പിംഗിലുള്ള വർധനവ് ഏകദേശം 37 ശതമാനം ആയിട്ടുണ്ട് എന്നാണ് വിപണികളിലെയും സഹകരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ പറയുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വിപണികൾക്കും ഉണര്‍വ് പകര്‍ന്ന് ബലി പെരുന്നാൾ. പെരുന്നാൾ അവധി ദിനങ്ങളിൽ രാജ്യത്തുടനീളമുള്ള സഹകരണ സ്ഥാപനങ്ങളിലും സമാന്തര വിപണികളിലും വലിയ തിരക്കും കച്ചവടവും ദൃശ്യമായി. ഇത് എല്ലാ പെരുന്നാളിനും ആവർത്തിക്കുന്ന ഒരു കാഴ്ചയാണ്. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഷോപ്പിംഗിലുള്ള വർധനവ് ഏകദേശം 37 ശതമാനം ആയിട്ടുണ്ട് എന്നാണ് വിപണികളിലെയും സഹകരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഷൂസുകൾ, സുഗന്ധദ്രവ്യങ്ങൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ എന്നിവയ്‌ക്കൊപ്പം, പ്രത്യേക അവസരങ്ങളിൽ പതിവായി വാങ്ങുന്ന ഭക്ഷണ സാധനങ്ങൾക്കും വീട്ടുപകരണങ്ങൾക്കും ആവശ്യക്കാർ വർധിച്ചു. മാളുകളിലും ജനപ്രിയ വിപണികളിലും പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ, വലിയ തിരക്കും ഷോപ്പിംഗിന്‍റെ തിരക്കും അനുഭവപ്പെട്ടു. പെരുന്നാളിന് മുന്നോടിയായുള്ള ഓഫറുകളും ഉപഭോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള കിഴിവുകളും കാരണം പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്ര വിപണികളിലാണ് പ്രധാനമായും തിരക്ക്.