ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,44,449 ആയി. ഇതിൽ 5,32,850 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,545 ആയി.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് ആറു പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 224 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 338 പേർ സുഖം പ്രാപിച്ചതായും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് ഇന്ന് 61,961 ആർ.ടി.പി.സി.ആർ പരിശോധനകൾ നടന്നു.
ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,44,449 ആയി. ഇതിൽ 5,32,850 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,545 ആയി. കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3,054 ആയി കുറഞ്ഞു. അതിൽ 907 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 73, മക്ക 34, കിഴക്കൻ പ്രവിശ്യ 20, അൽഖസീം 16, ജീസാൻ 15, നജ്റാൻ 13, അസീർ 12, മദീന 12, അൽജൗഫ് 7, ഹായിൽ 6, വടക്കൻ അതിർത്തി മേഖല 6, തബൂക്ക് 5, അൽബാഹ 5. രാജ്യത്താകെ 36,829,203 ഡോസ് വാക്സിൻ വിതരണം പൂർത്തിയാക്കി.
