റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇന്ന് എട്ട് പേർ മരിച്ചു. രണ്ട് സ്വദേശികളും ആറ് പ്രവാസികളുമാണ് മരിച്ചത്. മക്ക, മദീന, റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലാണ് മരണം. 32നും 84നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവർ. 1552 ആളുകളിലാണ് പുതിയതായി രോഗം കണ്ടെത്തിയത്. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 27011 ആയി. പുതിയ രോഗികളിൽ 84 ശതമാനം പുരുഷന്മാരും 16 ശതമാനം സ്ത്രീകളുമാണ്. അതിൽ 19 ശതമാനം സൗദികളും 81 ശതമാനം വിദേശികളുമാണ്. ഇതിൽ അഞ്ച് ശതമാനം കുട്ടികളും രണ്ട് ശതമാനം കൗമാരക്കാരും 93 ശതമാനം മുതിർന്നവരുമാണ്. 24 മണിക്കൂറിനിടെ 369 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 4134 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്ന 22693 ആളുകളിൽ 139 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.