വെള്ളിയാഴ്ച പുലർച്ചെ 1.30നാണ് അഗ്നിബാധയുണ്ടായതെന്നാണ്. ഖാലിദിയ്യയിലെ പെട്രോൾ പമ്പിൽ പുതിയതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപെട്ടത്. 

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ ആറ് പ്രവാസികള്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം മേല്‍മുറി സ്വദേശി ഇര്‍ഫാന്‍, വളാഞ്ചേരി സ്വദേശി ഹക്കീം എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇനിയും തിരിച്ചറിയാനുള്ള രണ്ട് പേരും മലയാളികളാണെന്നാണ് സൂചന. ഇവര്‍ക്ക് പുറമെ ഗുജറാത്ത് തമിഴ്‌നാട് സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 

വെള്ളിയാഴ്ച പുലർച്ചെ 1.30നാണ് അഗ്നിബാധയുണ്ടായതെന്നാണ്. ഖാലിദിയ്യയിലെ പെട്രോൾ പമ്പിൽ പുതിയതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപെട്ടത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സിയുടെ വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂരും സഹപ്രവർത്തകരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

Read also: ഫ്ലാറ്റിനുള്ളില്‍ ജീനയെ കണ്ടെത്തിയത് കുത്തേറ്റ നിലയില്‍; കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യ തന്നെയെന്ന് പൊലീസ്

ആറ് മാസം മുമ്പ് പുതിയ വിസയിലെത്തിയ പ്രവാസി തൂങ്ങി മരിച്ച നിലയില്‍
​​​​​​​റിയാദ്: തമിഴ്‌നാട് സ്വദേശിയായ പ്രവാസിയെ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മേനൻ മുത്തുമാരി (47) എന്നയാളാണ് തൂങ്ങി മരിച്ചത്. സൗദിയില്‍ മത്സ്യബന്ധന തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു മുത്തുമാരി. 

നാട്ടില്‍ നിന്ന് ആറുമാസം മുമ്പാണ് അദ്ദേഹം പുതിയ വിസയിൽ ജോലിക്കെത്തിയത്. പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുന്നു.