പൊതു സദാചാര മര്യാദകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടതിനാണ് നടപടിയെടുത്തതെന്ന് കവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് ആറ് പ്രവാസി വനിതകളെ അറസ്റ്റ് ചെയ്‍തു. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ മഹ്‍ബുലയില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പൊതു സദാചാര മര്യാദകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടതിനാണ് നടപടിയെടുത്തതെന്ന് കവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
അതേസമയം ജലീബ് അല്‍ ശുയൂഖിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ അനധികൃത മദ്യ വില്‍പന നടത്തിയതായി കണ്ടെത്തിയ രണ്ട് പ്രവാസികളെയും അറസ്റ്റ് ചെയ്‍തു. പ്രാദേശികമായി നിര്‍മിച്ച മദ്യമാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. രണ്ട് സംഭവങ്ങളിലും അറസ്റ്റിലായവര്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെ വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അറസ്റ്റ് ചെയ്ത എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
