വന്‍ മയക്കുമരുന്ന് കടത്ത്; ഒമാനില്‍ പ്രവാസികളായ ആറ് പേര്‍ പിടിയില്‍
പിടിയിലായ ആറു പേരും ഏഷ്യന്‍ വംശജരാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

മസ്‌കറ്റ്: 167 കിലോയോളം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ആറ് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലിസിന് അറസ്റ്റ് ചെയ്തു. പിടിയിലായ ആറു പേരും ഏഷ്യന്‍ വംശജരാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
110 കിലോഗ്രാം ഹാഷിഷ് കടത്താന്‍ ശ്രമിച്ച നാല് ഏഷ്യന്‍ വംശജരെ ഒമാനിലെ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസാണ് പിടികൂടിയത്. 57 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്, ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവ സമുദ്ര മാര്‍ഗം കടത്താന്‍ ശ്രമിച്ച നുഴഞ്ഞു കയറ്റക്കാരായ രണ്ട് ഏഷ്യന്‍ വംശജരെയും വടക്കന്‍ ബാത്തിനാ ബത്തിന ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഒമാനിലെ നാര്‍ക്കോട്ടിക് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ സഹകരണത്തോടു കൂടിയാണ് റോയല്‍ ഒമാന്‍ പൊലീസ് പ്രതികളെ പിടികൂടിയത്. ആറുപേര്‍ക്കുമെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തികരിച്ചു കഴിഞ്ഞതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിച്ചു.
മോഷണം: ഒമാനില്‍ രണ്ടു പ്രവാസികള്‍ പൊലീസ് പിടിയില്‍
മസ്‌കറ്റ്: മോഷണകുറ്റത്തിന് രണ്ടു പ്രവാസികള്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയില്‍. വാണിജ്യ സ്റ്റോറില്‍ നിന്ന് പണവും ഫോണ്‍ റീചാര്‍ജ് കാര്‍ഡുകളും മോഷ്ടിച്ചതിനുമാണ് പ്രവാസികളെ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രണ്ടു പ്രവാസികളും ഏഷ്യന്‍ വംശജരാണെന്നും പൊലീസിന്റെ അറിയിച്ചു. ഒമാനിലെ വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ന്റിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇരുവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് ഒമാന്‍ പൊലീസ് അറിയിച്ചു.