അവധി ദിനങ്ങളില്‍ ഉള്‍പ്പെടെ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ ലക്ഷ്യമിട്ട് വ്യാപക പരിശോധനകള്‍ നടന്നുവരുന്നുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മദ്യവും ലഹരി വസ്‍തുക്കളുമായി ആറ് പ്രവാസികള്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്‍മദി ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്‍തത്. പിടിയിലായവരെയും ഇവരുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങളും കൂടി തുടര്‍ നടപടികള്‍ക്കായി പൊലീസ്, പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അവധി ദിനങ്ങളില്‍ ഉള്‍പ്പെടെ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ ലക്ഷ്യമിട്ട് വ്യാപക പരിശോധനകള്‍ നടന്നുവരുന്നുണ്ട്. വിസാ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്‍തിരുന്ന 30 പ്രവാസികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തു. ഇവരിലും വിവിധ രാജ്യക്കാരുണ്ട് വിവിധ മേഖലകളിലായി നടന്ന പരിശോധനയിലാണ് ഇവരും പിടിയിലായത്. അറസ്റ്റിലായവരെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
