ജാസിം അല്‍ ഖറാഫി റോഡിലുണ്ടായ അപകടത്തില്‍ നാല് ഈജിപ്ഷ്യന്‍ സ്വദേശികള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. നാല്‍പതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചതെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‍സ് അറിയിച്ചു. 35 വയസുകാരനായ മറ്റൊരാള്‍ കൂടി ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ ആറ് പ്രവാസികള്‍ മരിച്ചു. ബുധനാഴ്ച രാവിലെ ജാസിം അല്‍ ഖറാഫി റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേരും അംഗറ ഏരിയയില്‍ വാഹനമിടിച്ച് മറ്റൊരു പ്രവാസിയുമാണ് മരണപ്പെട്ടത്.

ജാസിം അല്‍ ഖറാഫി റോഡിലുണ്ടായ അപകടത്തില്‍ നാല് ഈജിപ്ഷ്യന്‍ സ്വദേശികള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. നാല്‍പതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചതെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‍സ് അറിയിച്ചു. 35 വയസുകാരനായ മറ്റൊരാള്‍ കൂടി ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരിച്ചു. ഒരു കുവൈത്തി പൗരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഗ്നിശമന സേന രക്ഷപ്പെടുത്തിയ ഇവരെ മെഡിക്കല്‍ സംഘത്തിന് കൈമാറി.

Read also: ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യക്കടത്ത്; ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ

അംഗറ സ്‍ക്രാപ്പ് ഏരയിയയിലുണ്ടായ മറ്റൊരു അപകടത്തില്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചതും ഒരു ഈജിപ്ഷ്യന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ വ്യായാമത്തിനായി പുറത്തുപോയ ഇയാള്‍ അപകടത്തില്‍ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

അനധികൃതമായി ഒമാനില്‍ പ്രവേശിച്ച വിദേശികള്‍ പൊലീസിന്റെ പിടിയിലായി
മസ്‍‍കത്ത്: ഒമാനിൽ അനധികൃതമായി നുഴഞ്ഞു കയറിയ ആറുപേർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിലായി. രാജ്യത്തേക്ക് നുഴഞ്ഞു കയറാവാൻ ഇവരെ സഹായിച്ച ഒരു പ്രവാസിയെയും പൊലീസ് അറസ്റ്റ് ചെയ്‍തു. ഒമാനിലേക്ക് നുഴഞ്ഞു കയറാനായി ആറുപേർക്കും ഇയാള്‍ രാജ്യത്ത് അഭയം നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ദോഫാർ ഗവര്‍ണറേറ്റിലെ സലാല വിലായത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‍തതെന്ന് റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു. രാജ്യത്ത് എത്തുന്ന വിദേശികൾ പാലിക്കേണ്ട തൊഴിൽ നിയമങ്ങളും,താമസ കുടിയേറ്റ നിയമങ്ങളും ലംഘിച്ചുവെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ ഏഴു പേർക്കുമെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും റോയൽ ഒമാൻ പൊലീസ് പ്രസ്‍താവനയിലൂടെ അറിയിച്ചിട്ടുണ്ട്.