ബീഷയിലെ ജിദ്ദ കോൺസുലേറ്റ് സോഷ്യൽ വെൽഫയർ അംഗങ്ങളായ മനോഹരന്റെയും ഹംസയുടെയും ഇടപെടലിൽ നാട്ടിലേക്ക് മടങ്ങിയത്.

റിയാദ്: സൗദി അറേബ്യയിൽ വിവിധ നിയമ ലംഘനങ്ങൾക്ക് പിടിയിലായി ജയിലിലായിരുന്ന ആറ് ഇന്ത്യക്കാർ കൂടി നാടണഞ്ഞു. റിയാദ് പ്രവിശ്യയിലെ ബീഷ ജയിലിൽ ആയിരുന്നു ഇവർ. ഷൗക്കത്ത് അലി (ജമ്മു കശ്മീർ), പ്രകാശ് (ജുൻപുർ), ജാൻ മുഹമ്മദ്‌ (യു.പി), യൂനുസ്, ഹഖ് (ഇരുവരും പശ്ചിമ ബംഗാൾ), പരമ ശിവം (തമിഴ്നാട്) എന്നിവരാണ് ജയിൽ മോചിതരായി നാട്ടിലേക്ക് തിരിച്ചത്. ബീഷയിലെ ജിദ്ദ കോൺസുലേറ്റ് സോഷ്യൽ വെൽഫയർ അംഗങ്ങളായ മനോഹരന്റെയും ഹംസയുടെയും ഇടപെടലിൽ നാട്ടിലേക്ക് മടങ്ങിയത്. ഇവർക്ക് മടങ്ങാനുള്ള വിമാനടിക്കറ്റ് ഉൾപ്പെടെയുള്ള യാത്രാ രേഖകൾ ശരിയാക്കികൊടുക്കുന്നതിൽ ഇവർ സഹായം നൽകിയിരുന്നു.

നിയമലംഘകര്‍ക്കായി പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ സൗദിയില്‍ അറസ്റ്റിലായത് 14,750 പേര്‍

ജി.സി.സി രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഓൺലൈൻ വിസ

റിയാദ്: ജിസിസി രാജ്യങ്ങളിലുള്ള വിദേശികൾക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഇനി ഓൺലൈൻ വിസ മതിയാകും. യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽ താമസരേഖയുള്ള വിദേശികൾക്കാണ് ഓൺലൈനായി സന്ദർശന വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചത്. 

visitsaudi.com/visa എന്ന ഓൺലൈൻ പോർട്ടലിലാണ് വിസക്ക് അപേക്ഷിക്കേണ്ടത്. വിസ ലഭിക്കാൻ യോഗ്യതയുള്ള പ്രഫഷനുകൾ ഓൺലൈൻ അപേക്ഷ ഫോമിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റസിഡന്റ് കാർഡിൽ യോഗ്യരായ പ്രഫഷനുള്ളവർ വിസ അതോറിറ്റി ആവശ്യപ്പെടുന്ന വിവരങ്ങളും രേഖകളും ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകരുടെ പാസ്‍പോർട്ടിന് കുറഞ്ഞത് ആറു മാസത്തെയും താമസരേഖക്ക് മൂന്ന് മാസത്തെയും കാലാവധിയുണ്ടായിരിക്കണം. 

കർശന പരിശോധന; വിദേശ തൊഴിലാളികൾ താമസിക്കുന്ന 164 ലേബർ ക്യാമ്പുകൾ ഒഴിപ്പിച്ചു

അപേക്ഷ സമർപ്പിക്കപ്പെട്ടാൽ മന്ത്രാലയത്തിന്റെ പരിശോധനക്ക് ശേഷം ഇ-മെയിലായി വിസ ലഭിക്കും. വിനോദ സഞ്ചാര ആവശ്യത്തിനും ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും ഈ വിസ ഉപയോഗിക്കാനാവും. ഒറ്റത്തവണയും പലതവണയും വന്നുപോകാവുന്ന രണ്ടുതരം വിസകളും ലഭ്യം. 300 റിയാലാണ് വിസയുടെ ഫീസ്. ഇതിന് പുറമെ ആരോഗ്യ ഇൻഷുറൻസിന്റെ ചെലവ് കൂടിയുണ്ടാവും.