ബുറൈദ: ബുറൈദ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിഷ്‍ഡ് അപ്പാര്‍ട്ട്മെന്‍റിലുണ്ടായ തീപ്പിടുത്തത്തില്‍ ആറുപേര്‍ക്ക് പരിക്ക്. അഞ്ചുപേര്‍ക്ക് സംഭവസ്ഥലത്ത് വെച്ച് റെഡ് ക്രസന്‍റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. പിന്നീട് ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

കെട്ടിടത്തിന്‍റെ രണ്ടാംനിലയിലെ സ്റ്റോര്‍ റൂമില്‍ ഇന്നലെ പുലര്‍ച്ചെയാണ് തീപ്പിടുത്തമുണ്ടായത്. താമസക്കാരും ജീവനക്കാരും ഉള്‍പ്പടെ 22 പേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഒഴിപ്പിച്ചു. തീയണച്ചതായി അല്‍ഖസീം സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഇബ്രാഹിം അബല്‍ഖൈല്‍ അറിയിച്ചു.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക