മസ്കറ്റ്: ഒമാനിൽ ഇന്ന് കൊവിഡ് ബാധിച്ച് ആറു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം169 ആയി. 910 പേർക്ക് കൂടി കൊവിഡ് രോഗം ബാധിച്ചതായി ഇന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 535 ഒമാൻ സ്വദേശികളും 375 പേര്‍ വിദേശികളുമാണ്. ഇതിനകം 39060 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതിൽ 22422 രോഗികൾ സുഖം പ്രാപിച്ചതായും മന്ത്രാലയ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 

കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ സൗദിയില്‍ മരിച്ചു

യുഎഇയിലേക്കെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അധികൃതര്‍