പനി ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസമായി കുട്ടി സ്കൂളില്‍ പോയിരുന്നില്ല. താമസ സ്ഥലത്തിനടുത്തുള്ള ഡോക്ടറെയാണ് കാണിച്ചത്. എന്നാല്‍ ചൊവ്വാഴ്ചയോടെ കൂടുതല്‍ അവശത അനുഭവപ്പെട്ടു. 

ഷാര്‍ജ: മലയാളി വിദ്യാര്‍ത്ഥിനി ഷാര്‍ജയില്‍ അസുഖം ബാധിച്ച് മരിച്ചു. ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷിബ ഫാത്തിമ മന്നാന്‍ (6) ആണ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയാണ്. കരളിലെ അണുബാധയും സെപ്‍സിസുമാണ് മരണകാരണമായതെന്ന് സ്കൂളിലെ പ്രിന്‍സിപ്പല്‍ മാധ്യമങ്ങളെ അറിയിച്ചു.

പനി ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസമായി കുട്ടി സ്കൂളില്‍ പോയിരുന്നില്ല. താമസ സ്ഥലത്തിനടുത്തുള്ള ഡോക്ടറെയാണ് കാണിച്ചത്. എന്നാല്‍ ചൊവ്വാഴ്ചയോടെ കൂടുതല്‍ അവശത അനുഭവപ്പെട്ടു. ഇതോടെ ആശുപത്രിയിലേക്ക് മാറ്റി. ആന്തരിക രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയതോടെ പിന്നീട് ദുബായിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.