വ്യത്യസ്ത ഇനങ്ങളില്‍ പെട്ട 17 തോക്കുകളും 4,870 വെടിയുണ്ടകളും വേട്ടയാടി പിടിച്ച 74 പക്ഷികളെയും ഇവരുടെ പക്കല്‍ കണ്ടെത്തി.
റിയാദ്: മൃഗങ്ങളെ വേട്ടയാടിയ 16 പേരെ സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്തു. എല്ലാവരും സ്വദേശി പൗരന്മാരാണ്. നായാട്ട് നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളിലും മുഹമ്മദ് ബിന്‍ സല്‍മാന്‍ റോയല്‍ റിസര്‍വിലും ഇമാം അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് റോയല്‍ റിസര്‍വിലുമുള്ള നിരോധിത സ്ഥലങ്ങളിലും മൃഗ, പക്ഷിവേട്ട നടത്തിയതിനാണ് സൗദി പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. വ്യത്യസ്ത ഇനങ്ങളില്‍ പെട്ട 17 തോക്കുകളും 4,870 വെടിയുണ്ടകളും വേട്ടയാടി പിടിച്ച 74 പക്ഷികളെയും ഇവരുടെ പക്കല്‍ കണ്ടെത്തി.
ലൈസന്‍സില്ലാതെ പ്രകൃതി സംരക്ഷിത പ്രവേശിക്കുന്നവര്‍ക്ക് 5,000 റിയാലും നിരോധിത സ്ഥലങ്ങളില്‍ നായാട്ട് നടത്തുന്നവര്‍ക്ക് 5,000 റിയാലും തോക്കുകളും വലകളും കെണികളും നായാട്ടിന് ഉപയോഗിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാലും പിഴ ലഭിക്കുമെന്ന് പരിസ്ഥിതി സുരക്ഷാ സേനാ വക്താവ് കേണല്‍ അബ്ദുറഹ്മാന്‍ അല്‍ഉതൈബി പറഞ്ഞു. വേട്ടയാടി പിടിക്കുന്ന മൃഗത്തിന്റെയും പക്ഷിയുടെയും ഇനത്തിനനുസരിച്ച പിഴ പ്രത്യേക വകുപ്പ് പിന്നീട് നിര്‍ണയിക്കും.
Read More: ചെങ്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു; 25 ജീവനക്കാരെ സൗദി അതിര്‍ത്തി രക്ഷാസേന രക്ഷിച്ചു
സൗദി അറേബ്യയില്‍ നടുറോഡില്‍ സംഘര്‍ഷം; 10 പ്രവാസികള്‍ പിടിയില്‍
റിയാദ്: സൗദി അറേബ്യയില്‍ റോഡില്‍ സംഘര്‍ഷം. പത്ത് പ്രവാസികളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ഹഫര്‍ അല്‍ ബത്തിന്‍ ഗവര്‍ണറേറ്റ് പൊലീസാണ് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടിയത്. പിടിയിലായ എല്ലാവരും ബംഗ്ലാദേശ് സ്വദേശികളാണ്. ഒരു കടയ്ക്ക് മുമ്പില്‍ നടന്ന അടിപിടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Read More: മദീനയിൽ നബിയുടെ ഖബറിടം സന്ദർശിക്കാനുള്ള സ്ത്രീകളുടെ സമയം പുനഃക്രമീകരിച്ചു
അടിപിടിക്കിടെ ഒരാളുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സൗദി പ്രസ് ഏജന്‍സിയെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തിന്റെ കാരണമോ സമയമോ വ്യകതമല്ല. അടുത്തിടെ സൗദി അറേബ്യയില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ അറസ്റ്റിലായിരുന്നു.
