മാനസികമായി തളര്‍ന്ന ഡിനല്‍, ഇത്തരത്തില്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി വിവരിച്ച് കൊണ്ട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് ഒരു വീഡിയോ ചെയ്യുകയായിരുന്നു. 

ലണ്ടന്‍: നഗ്നഫോട്ടോ കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്തതിനെ തുടര്‍ന്ന് യുകെയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ശ്രീലങ്കന്‍ വംശജനായ ഡിനല്‍ ഡി ആല്‍വിസ് (16) ആണ് ക്രോയിഡോണില്‍ ആത്മഹത്യ ചെയ്തത്. 

സ്നാപ്ചാറ്റ് വഴി ഡിനലിനെ ബന്ധപ്പെട്ട ഒരു വ്യക്തി ഡിനലിന്‍റെ രണ്ട് നഗ്നഫോട്ടോകള്‍ അയച്ചുകൊടുക്കുകയും 100 പൗണ്ട് നല്‍കിയില്ലെങ്കില്‍ ഈ ചിത്രങ്ങള്‍ ഡിനലിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ എല്ലാ ഫോളോവേഴ്സിനും അയച്ചു കൊടുക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മാനസികമായി തളര്‍ന്ന ഡിനല്‍, ഇത്തരത്തില്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി വിവരിച്ച് കൊണ്ട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് ഒരു വീഡിയോ ചെയ്യുകയായിരുന്നു. 

2022 ഒക്ടോബറിലാണ് ഭീഷണി ആരംഭിച്ചതെന്നാണ് വിവരം. വിപിഎന്‍ വഴിയാണ് ഇയാള്‍ ഡിനലുമായി ബന്ധപ്പെട്ടിരുന്നത്. ഭീഷണി മുഴക്കിയ ആളെ ബ്ലോക്ക് ചെയ്തിട്ടും കാര്യമില്ല 100 പൗണ്ട് നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ എല്ലാ ഫോളോവേഴ്സിനും അയയക്കുമെന്നും ഇയാള്‍ സന്ദേശത്തില്‍ പറഞ്ഞു. ബ്ലാക്ക്മെയില്‍ ചെയ്ത ആളെ കണ്ടെത്താനായില്ലെന്ന് പൊലീസും നാഷനല്‍ ക്രൈം ഏജന്‍സിയും അറിയിച്ചു. എന്നാല്‍ ഇയാള്‍ നൈജീരിയ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. 

Read Also -  ബെസ്റ്റ് ടൈം, ഒരിക്കൽ പോലും പോയിട്ടില്ലാത്ത രാജ്യത്തെ ഗെയിം; വീട്ടിലിരുന്ന് കളിച്ച് യുവാക്കൾ നേടിയത് വൻതുക

സൗത്ത് ലണ്ടനിലെ സട്ടണില്‍ താമസിക്കുന്ന ഡിനൽ ക്രോയിഡോണിലെ വിറ്റ്ഗിഫ്റ്റ് സ്‌കൂൾ വിദ്യാര്‍ഥിയായിരുന്നു. ജിസിഎസ്ഇ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം എ ലെവലിൽ പഠനം തുടര്‍ന്ന ഡിനൽ ഇംഗ്ലിഷിലും ഇക്കണോമിക്‌സിലും സ്‌കൂളിലെ മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു. മികച്ച ഫുട്‌ബോള്‍ കളിക്കാരനും റഗ്ബി കളിക്കാരനുമായിരുന്നു ഡിനല്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...