Asianet News MalayalamAsianet News Malayalam

ജയിലുകളിലുള്ള 60 ശതമാനം തടവുകാരും മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടവര്‍; റിപ്പോർട്ട് പുറത്ത്

10 വർഷത്തിനിടെ 19,000 മയക്കുമരുന്ന് കേസുകളിൽ 25,000 പ്രതികൾ ശിക്ഷിക്കപ്പെട്ടതായി സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ജനറൽ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Sixty percent of inmates serving jail term for drug related offences in kuwait
Author
First Published Dec 2, 2023, 10:38 PM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്തിനെതിരെ ആഭ്യന്തര മന്ത്രാലയം കര്‍ശന നടപടികള്‍ തുടരുകയാണ്. കർശന പരിശോധനകളാണ് ഇതിൻറെ ഭാഗമായി നടത്തി വരുന്നത്. എന്നാൽ രാജ്യത്തെ ജയിലുകളിലുള്ള 60 ശതമാനം തടവുകാരും മയക്കുമരുന്ന് ഉപയോഗവും കടത്തുമായി ബന്ധപ്പെട്ട ശിക്ഷ അനുഭവിക്കുന്നവരാണെന്നാണ് റിപ്പോർട്ട്. 

10 വർഷത്തിനിടെ 19,000 മയക്കുമരുന്ന് കേസുകളിൽ 25,000 പ്രതികൾ ശിക്ഷിക്കപ്പെട്ടതായി സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ജനറൽ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്തെ 70 ശതമാനം കുറ്റകൃത്യങ്ങൾക്കും കാരണം മയക്കുമരുന്ന് ആണെന്ന ഗുരുതരമായ വിവരമാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം ബന്ധപ്പെട്ട ഏജൻസികൾ മയക്കുമരുന്ന് കള്ളക്കടത്തുകാരെ പിടികൂടുന്നതിന്  വിപുലമായ പദ്ധതിക്ക് അംഗീകാരം നൽകിയതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. 

കുവൈത്തിനെ ലക്ഷ്യമാക്കിയുള്ള കള്ളക്കടത്ത് പ്രവർത്തനങ്ങളെ ഉറവിടത്തിൽ തന്നെ തകർക്കാനായി അന്താരാഷ്ട്ര തലത്തിൽ ഏകോപനത്തോടെ പ്രവർത്തിക്കും. കള്ളക്കടത്ത് നിയന്ത്രിക്കുന്നതിന് തുറമുഖങ്ങളിൽ കർശനമായ നടപടിക്രമങ്ങളും ആധുനിക സംവിധാനങ്ങളും നടപ്പിലാക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി. 

Read Also - 283 പ്രവാസികളെ പിരിച്ചുവിട്ടു, നിലവില്‍ 242 പേര്‍; കണക്കുകൾ പുറത്ത്, കാരണമായത് രാജ്യത്തിൻറെ ഈ നയം

കർശന പരിശോധന; 31 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 31 പ്രവാസികളെ അറസ്റ്റ് ചെയ്തു. 18 കേസുകളിലായാണ് വിവിധ രാജ്യക്കാരായ പ്രവാസികൾ പിടിയിലായത്. 

ഇവരിൽ നിന്ന് വ്യത്യസ്ത തരത്തിലുള്ള 14 കിലോ​ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഷാബു, ഹാഷിഷ്, കെമിക്കൽ, കഞ്ചാവ്,  ഹെറോയിൻ എന്നിവയാണ് പിടിച്ചെടുത്തത്. കൂടാതെ, 42,000 സൈക്കോട്രോപിക് ഗുളികകൾ, ലൈസൻസില്ലാത്ത തോക്ക്, വെടിയുണ്ടകൾ, മയക്കുമരുന്ന് വിൽപ്പനയിൽ നിന്ന് ലഭിച്ച പണം എന്നിവ പിടിച്ചെടുത്തു. 

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൻറെ ഭാഗമായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ നടത്തിയ തുടർച്ചയായ ശ്രമങ്ങളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ചോദ്യം ചെയ്യലിൽ കടത്തുന്നതിനും വിൽപ്പന നടത്തുന്നതിനും വേണ്ടിയാണ് മയക്കുമരുന്ന് കൈവശം വച്ചതെന്ന് പ്രതികൾ സമ്മതിച്ചു. പ്രതികളെയും പിടിച്ചെ‌ടുത്ത മയക്കുമരുന്നും തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios