ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ 18 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട് മാനേജ്മെന്റിന്. പുനര്‍നാമകരണത്തിന്റെ ഉദ്ഘാടനം വാദി ലുവാമിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും ഗുബ്ര അവന്യൂസ് മാളില്‍ കിയോസ്‌ക് ഒന്ന്, ലോവര്‍ ഗ്രൗണ്ട് ഫ്ളോറിലും നടന്നു.
മസ്‌കത്ത്: ട്രാവല്‍ ആന്റ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൈ റെയ്സ് ഗ്ലോബല്‍ അതിന്റെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും വിപുലപ്പെടുത്തുന്നു. കൂടുതല്‍ സൗകര്യങ്ങളും മറ്റും ഒരുക്കുന്നതിന്റെ ഭാഗമായി അടുത്തിടെയാണ് സ്‌കൈ റെയ്സ് ഗ്ലോബല്‍ ട്രാവല്‍ ആന്റ് ടൂറിസം എന്ന പേരില്‍ സീബിലെ വാദി ലുവാമി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് റസ്സല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ 18 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട് മാനേജ്മെന്റിന്.
പുനര്‍നാമകരണത്തിന്റെ ഉദ്ഘാടനം വാദി ലുവാമിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും ഗുബ്ര അവന്യൂസ് മാളില്‍ കിയോസ്‌ക് ഒന്ന്, ലോവര്‍ ഗ്രൗണ്ട് ഫ്ളോറിലും നടന്നു. ഉദ്ഘാടന ചടങ്ങുകളില്‍ പ്രമുഖര്‍ പങ്കെടുത്തു. വരും വര്‍ഷങ്ങളില്‍ മിഡില്‍ ഈസ്റ്റിലെയും ഒമാനിലെയും ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ മികച്ച സ്ഥാപനം ആയി മാറുക എന്നതാണ് റെയ്സിന്റെ ലക്ഷ്യമെന്ന് മുഹമ്മദ് റസ്സല്‍ പറഞ്ഞു. റിസര്‍വേഷന്‍ മാനേജര്‍ അമല്‍ ബുഷൈബ്, ഹോളിഡെയ്സ് സൂപ്പര്‍വൈസര്‍ ഇമാന്‍ അല്‍ ബലൂഷി എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു
