രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,12,216 ആയി. ഇതിൽ 3,95,557 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 6,900 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 9,759 പേർ ചികിത്സയിലുണ്ട്. 

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ്. ദിവസങ്ങൾക്ക് ശേഷം ആയിരത്തിൽ താഴെയായി. 953 പേർക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്‌. 1028 പേർ രോഗമുക്തി നേടി. എന്നാൽ മരണസംഖ്യ വീണ്ടും ഉയർന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 പേരാണ് മരിച്ചത്‌. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,12,216 ആയി. ഇതിൽ 3,95,557 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 6,900 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 9,759 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,246 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനമായി. മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. 

ഇന്ന് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ റിയാദ് മേഖലയിലാണ്. എന്നാൽ ഇന്നലത്തെക്കാൾ കുറവുണ്ട്. വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 382, മക്ക 212, കിഴക്കൻ പ്രവിശ്യ 152, അസീർ 38, മദീന 33, അൽഖസീം 33, ജിസാൻ 26, തബൂക്ക് 22, ഹായിൽ 21, അൽജൗഫ് 10, വടക്കൻ അതിർത്തി മേഖല 9, നജ്റാൻ 9, അൽബാഹ 6.