Asianet News MalayalamAsianet News Malayalam

റിയാദിൽ സ്മാർട്ട് പാർക്കിങ് നടപടികൾ പുരോഗമിക്കുന്നു; ആദ്യഘട്ടത്തിൽ നഗരത്തിൽ 12 ഇടങ്ങളിൽ

ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഡിജിറ്റൽ ആപ്പുകളുമാണ് ഇതിനായി പ്രയോജനപ്പെടുത്തുക. ആ ജോലികളും കരാറിലുൾപ്പെടുന്നു. സ്മാർട്ട് പബ്ലിക് പാർക്കിങ് പദ്ധതി നടപ്പാക്കുന്നതിലൂടെ റിയാദ് നഗരത്തിന് നിരവധി നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് ‘സൊല്യൂഷൻസ്’ വിശദീകരിച്ചു.

smart parking process underway in riyadh
Author
First Published Feb 6, 2024, 2:50 PM IST

റിയാദ്: ആദ്യഘട്ടത്തിൽ റിയാദ് നഗരത്തിൽ 12 ഇടങ്ങളിൽ സ്മാർട്ട് പാർക്കിങ്ങ് ഏരിയകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. ഇതിലെല്ലാം കൂടി 1,64,000 വാഹനങ്ങൾ പാക്ക് ചെയ്യാൻ കഴിയുന്ന സൗകര്യക്കുന്നതിനുള്ള കരാർ നടപടികളാണ് പൂർത്തീകരിച്ചതെന്ന് അറബ് ഇൻറർനെറ്റ് ആൻഡ് കമ്യൂണിക്കേഷൻസ് സർവിസസ് കമ്പനിയായ ‘സൊല്യൂഷൻസ്’ അറിയിച്ചു. സ്മാർട്ട് പബ്ലിക് പാർക്കിങ് ലോട്ടുകൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പരിപാലിക്കുന്നതിനും ഓപറേറ്റ് ചെയ്യുന്നതിനുമുള്ള ജോലികൾ റെമാറ്റ് എന്ന കമ്പനിയാണ് നിർവഹിക്കുന്നത്. ഇതിനുള്ള കരാർ റിയാദ് ഡെവലപ്‌മെൻറ് കമ്പനിയുമായി ഒപ്പിട്ടു.

ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഡിജിറ്റൽ ആപ്പുകളുമാണ് ഇതിനായി പ്രയോജനപ്പെടുത്തുക. ആ ജോലികളും കരാറിലുൾപ്പെടുന്നു. സ്മാർട്ട് പബ്ലിക് പാർക്കിങ് പദ്ധതി നടപ്പാക്കുന്നതിലൂടെ റിയാദ് നഗരത്തിന് നിരവധി നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് ‘സൊല്യൂഷൻസ്’ വിശദീകരിച്ചു. പൊതുനിരത്തുകളിലെ അനധികൃത പാർക്കിങ്ങുകൾ ഒഴിവാക്കുക, ഗതാഗതം സുഗമമാക്കുക, തിരക്ക് കുറയ്ക്കുക, നഗരഭംഗി മെച്ചപ്പെടുത്തുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക, നഗരവാസികളുടെ ജീവിതനിലവാരം ഉയർത്തുക എന്നിവയാണ് ആ നേട്ടങ്ങളിൽ പ്രധാനപ്പെട്ടത്. 

ആധുനിക സാങ്കേതികവിദ്യ, സ്മാർട്ട് സെൻസറുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിച്ച് സ്മാർട്ട് പബ്ലിക് പാർക്കിങ് ലോട്ടുകൾ കൈകാര്യം ചെയ്യുന്നതിനും സ്മാർട്ട് പബ്ലിക് പാർക്കിങ് സേവനങ്ങളുടെ ലഭ്യതയിലൂടെ റിയാദ് നഗരത്തിലെ താമസക്കാർക്കും സന്ദർശകർക്കും പൊതുവായ അനുഭവം വികസിപ്പിക്കുന്നതിനും പുതിയ പാർക്കിങ് സംവിധാനം സഹായിക്കുമെന്നും ‘സൊല്യൂഷൻസ്’ പറഞ്ഞു.

Read Also -  സൗജന്യ ടിക്കറ്റ്, ഒറ്റ രാത്രിയിൽ കോടീശ്വരൻ! രാജീവിൻ്റെ തലവര മാറ്റിയത് നമ്പരുകൾ തെരഞ്ഞെടുത്തതിലെ ഈ പ്രത്യേകത

രാജ്യവ്യാപക പരിശോധന; നിയമം ലംഘിച്ചാല്‍ 'പണി കിട്ടും', ഒരാഴ്ചക്കിടെ 17,896 പ്രവാസികള്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ  17,896  വിദേശികളെ ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തു. രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അധികൃതർ അറസ്റ്റ് ചെയതത്. സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ഇതിൽ  10,874   താമസ നിയമലംഘകരും   4,123 അതിർത്തി സുരക്ഷാചട്ട ലംഘകരും 2,899  തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 937 പേർ പിടിയിലായി. ഇവരിൽ 29 ശതമാനം യമനികളും 69 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 48 പേർ രാജ്യത്ത് നിന്ന് പുറത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു.

താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ഗതാഗത, താമസ സൗകര്യമൊരുക്കുകയും നിയമ ലംഘനം മൂടിവെക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഏഴു പേർ അറസ്റ്റിലായി. നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios