40 അടി നീളമുള്ള കണ്ടെയ്‍നറില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ എക്സ്റേ പരിശോധന നടത്തിയപ്പോള്‍ രഹസ്യ അറയില്‍ മദ്യക്കുപ്പികള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസിലായി.
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച വന്‍ മദ്യശേഖരം അധികൃതര്‍ പിടികൂടി. വിവിധ ബ്രാന്‍ഡുകളുടെ 809 കുപ്പി മദ്യമാണ് കുവൈത്ത് കസ്റ്റംസ് പിടികൂടിയത്. ഒരു ഗള്‍ഫ് രാജ്യത്തു നിന്ന് ശുവൈഖ് തുറമുഖത്ത് എത്തിച്ച കണ്ടെയ്‍നറിലായിരുന്നു മദ്യ ശേഖരം ഒളിപ്പിച്ചിരുന്നത്.
40 അടി നീളമുള്ള കണ്ടെയ്‍നറില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ എക്സ്റേ പരിശോധന നടത്തിയപ്പോള്‍ രഹസ്യ അറയില്‍ മദ്യക്കുപ്പികള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസിലായി. ഇതോടെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കൂടി കണ്ടെത്താനുള്ള നീക്കം ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. ഇവരെ കണ്ടെത്താനായി പ്രത്യേക സംഘത്തിന് രൂപം നല്‍കുകയും ചെയ്‍തു. സംശയമൊന്നും പ്രകടിപ്പിക്കാതെ കണ്ടെയ്‍നര്‍ വിട്ടുകൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായി.
തുറമുഖത്തു നിന്ന് കണ്ടെയ്‍നര്‍ ഏറ്റുവാങ്ങിയവരെ രഹസ്യമായി പിന്തുടര്‍ന്ന അന്വേഷണ സംഘം, മദ്യ കടത്തുകാര്‍ കണ്ടെയ്‍നര്‍ തുറന്നപ്പോള്‍ കൈയോടെ പിടികൂടുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയെയും പരിശ്രമത്തെയും കുവൈത്ത് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അബ്‍ദുല്‍ അസീസ് അല്‍ ഫഹദ് പ്രശംസിച്ചു.
Read also: സോഷ്യല്‍ മീഡിയയിലെ വീഡിയോയില്‍ രണ്ട് അപരിചിതരുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ടു; യുഎഇയില്‍ യുവാവ് കുടുങ്ങി
