മൊണ്ടിനെഗ്രോയിൽ നിന്ന് ദുബൈയിൽ എത്തിയതിന് തൊട്ടുപിന്നാലെ വിമാനത്താവളത്തില്‍ വെച്ച് റോസികിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദുബൈ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്ത താജികിസ്ഥാനി ഗായകനും സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ അബ്ദു റോസികിനെ മോചിപ്പിച്ചു. മൊണ്ടിനെഗ്രോയിൽ നിന്ന് ദുബൈയിൽ എത്തിയതിന് തൊട്ടുപിന്നാലെ ശനിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് 21 വയസ്സുകാരനായ റോസിക്കിനെ അധികൃതർ അറസ്റ്റ് ചെയ്തത്.
മോഷണക്കുറ്റം ആരോപിച്ചാണ് റോസികിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഒരു വ്യക്തി നല്‍കിയ പരാതിയിലാണ് റോസികിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നെന്നാണ് വിവരം. വളര്‍ച്ചാ ഹോര്‍മോൺ കുറവുള്ള റോസികിന് മൂന്നടിയാണ് ഉയരം. മേഖലയിലെ പ്രശസ്തനായ വ്യക്തിയാണ് റോസിക്. ഇദ്ദേഹത്തിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. നിരവധി വര്‍ഷങ്ങളായി ദുബൈയിലാണ് താമസം. സംഗീതത്തിലൂടെയും വൈറല്‍ വീഡിയോകളിലൂടെയും റോസിക് ജനപ്രീതി നേടി. ബിഗ് ബോസ് 16 റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്.
