മസ്കറ്റ്: സൊഹാർ മലയാളി സംഘത്തിന്‍റെ ഏഴാമത് യുവജനോത്സവം 2019 ഡിസംബർ 20, 21 തീയതികളിൽ സൊഹാർ ഹംബർ പാർക്കിനടുത്തുള്ള സെക്കന്‍ഡറി സ്കൂളിൽ നടക്കും. ഒമാനിലെ വിവിധ വിദ്യാലയങ്ങളിലെ ഇരുന്നൂറിൽപ്പരം കുട്ടികൾ പങ്കെടുക്കുന്ന  മത്സരങ്ങൾ മൂന്നു വേദികളിലായാണ് അരങ്ങേറുക.

സ്റ്റേജിതര മത്സരങ്ങൾ ഉൾപ്പടെ അഞ്ഞൂറിലധികം ഇനങ്ങൾ രണ്ട് ദിവസങ്ങളിലായി നടക്കും.  രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന യുവജനോത്സവ മത്സരങ്ങൾ രാത്രി എട്ടുമണിയോടെ അവസാനിക്കും. കൂടുതൽ പോയിന്റ്  നേടുന്ന മത്സരാർത്ഥികളെ കലാപ്രതിഭ ,  കലാതിലകം, സർഗ്ഗപ്രതിഭ എന്നീ സ്ഥാനങ്ങൾ നൽകി ആദരിക്കും. കേരളത്തിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും പ്രാവീണ്യം തെളിയിച്ചവരായിരിക്കും വിധികർത്തക്കളായി എത്തുക. 2013 മുതലാണ് സൊഹാർ മലയാള സംഘം   യുവജനോത്സവത്തിനു  തുടക്കമിട്ടത്.