ടാക്സ് അതോരിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 

മസ്‍കത്ത്: ഒമാനില്‍ കൂടുതല്‍ ഭക്ഷ്യ ഉത്പന്നങ്ങളെ മൂല്യവര്‍ദ്ധിത നികുതിയില്‍ നിന്ന് ഒഴിവാക്കി. ടാക്സ് അതോരിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ബാര്‍ലി, ചോളം, ഗോതമ്പ്, സോയാബീന്‍, പക്ഷികള്‍ക്കും കോഴികള്‍ക്കും മൃഗങ്ങള്‍ക്കുമുള്ള തീറ്റകള്‍ എന്നിവയാണ് നികുതി ഇല്ലാത്ത ഉത്പന്നങ്ങളുടെ പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഒറ്റ ദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ; നടപടി തീവ്രവാദം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) തീവ്രവാദം (Terrorism) ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട 81 പേരുടെ വധശിക്ഷ (Capital Punishment) നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് (Ministry of Interior) ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി ഇക്കാര്യം അറിയിച്ചത്. തീവ്രവാദത്തിന് പുറമെ നിരപരാധികളായ പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയവരും വധശിക്ഷ നടപ്പാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

തീവ്രവാദ സംഘടനകളായ ഐ.എസ്, അല്‍ ക്വയ്‍ദ എന്നിങ്ങനെയുള്ള വിദേശ തീവ്രവാദി സംഘടനകളില്‍ ചേര്‍ന്നവരും സൗദി അറേബ്യയിലെ ജനങ്ങളെ ആക്രമിക്കുന്ന ഹുതികള്‍ ഉള്‍പ്പെടെയുള്ളവരും തീവ്രവാദ സംഘനകളില്‍ ചേരാന്‍ വേണ്ടി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്‍തവരുമൊക്കെയാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തന്ത്രപ്രധാനമായ സാമ്പത്തിക കേന്ദ്രങ്ങളെയും ആക്രമിക്കാന്‍ ലക്ഷ്യമിടുക, നിയമപാലകരായ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയോ ആക്രമണങ്ങളിലൂടെ അംഗഭംഗം വരുത്തുകയോ ചെയ്യുക, പൊലീസ് വാഹനങ്ങള്‍ തകര്‍ക്കാന്‍ വേണ്ടി കുഴി ബോംബുകള്‍ സ്ഥാപിക്കുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പുറമെ തട്ടിക്കൊണ്ടുപോകല്‍, പീഡനം, ബലാത്സംഗം, ആയുധനങ്ങളുടെയും സ്‍ഫോടക വസ്‍തുക്കളുടെയും കള്ളക്കടത്ത് തുടങ്ങിയ കേസുകളില്‍ പിടിക്കപ്പെട്ടവരുടെയും വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. 

നിയമപരമായ വിചാരണ പൂര്‍ത്തിയാക്കിയാണ് എല്ലാ പ്രതികള്‍ക്കുമെതിരായ ശിക്ഷ വിധിച്ചതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 13 ജഡ്‍ജിമാരാണ് ഇവരുടെ കേസുകള്‍ പരിഗണിച്ചത്. ഓരോ വ്യക്തിയെയും മൂന്ന് തവണ പ്രത്യേകം പ്രത്യേകം വിചാരണയ്‍ക്ക് വിധേയമാക്കി. ഇവര്‍ക്ക് നിയമപ്രകാരം അഭിഭാഷകരെയും ലഭ്യമാക്കിയിരുന്നു. 

രാജ്യത്തെ നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും പ്രതികള്‍ക്ക് നല്‍കിക്കൊണ്ട് നടത്തിയ വിചാരണയിലാണ് ഇവരെ കുറ്റക്കാരായി കണ്ടെത്തിയത്. ലോകത്തിന്റെ തന്നെ സ്ഥിരതയെ ബാധിക്കുന്ന തീവ്രവാദവും ഭീകരവാദവും പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് നേരെ സൗദി അറേബ്യ തുടര്‍ന്നും ശക്തമായ നിലപാട് തന്നെ സ്വീകരിക്കുമെന്നും ഔദ്യോഗിക അറിയിപ്പ് പറയുന്നു. 

പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഉറക്കത്തിൽ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ കൊല്ലം, കടക്കൽ, പാങ്ങലുകാട് സ്വദേശി പൂരം വീട്ടിൽ രാധാകൃഷ്ണൻ (60) മരിച്ചത്. 25 വർഷത്തോളം ഹൗസ് ഡ്രൈവവറായി ഖത്വീഫിലെ മുഹമ്മദിയയിൽ ജോലിചെയ്തിരുന്ന രാധാകൃഷ്ണൻ 10 വർഷം മുമ്പ് എക്സിറ്റിൽ നാട്ടിൽ പോയിട്ട് പുതിയ വിസയിൽ അടുത്തിടെയാണ് തിരിച്ചെത്തിയത്.

ദമ്മാമിലെ ഷിപ്പിങ് കമ്പനിയിൽ മിനിട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭക്ഷണം കഴിച്ച്, പതിവുപോലെ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്ന ശേഷം രാത്രി സ്വന്തം റൂമിൽ ഉറങ്ങാൻ പോയ ആൾ ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു. ഒപ്പം താമസിച്ചിരുന്നയാൾ രാവിലെ ആറ് മണിക്ക് ജോലിക്ക് പോയിരുന്നു. രാധാകൃഷ്ണന് എട്ട് മണിമുതലാണ് ജോലി. 

സമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. രാധികയാണ് ഭാര്യ. രമ്യ രാധാകൃഷ്ണൻ, രാഹുൽ രാധാകൃഷ്ണൻ എന്നിവർ മക്കളാണ്.