മഹത്വം കൊണ്ട് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മനുഷ്യരിലൊരാളായ ഗാന്ധിജിയെ ബുര്‍ജ് ഖലീഫ ആദരിക്കുന്ന നിമിഷം ഇന്ത്യക്കാര്‍ക്ക് അഭിമാനാര്‍ഹമാണെന്ന് ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിങ് സൂരി അറിയിച്ചു.
ദുബായ്: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ ബുര്‍ജ് ഖലീഫയില്‍ ഇന്ന് പ്രത്യേക എല്‍.ഇ.ഡി ഷോകള്‍ നടക്കും. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 8.20നും 8.40നുമാണ് ബുര്‍ജ് ഖലീഫയില്‍ പ്രത്യേക ഷോ നടക്കുന്നത്.
മഹത്വം കൊണ്ട് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മനുഷ്യരിലൊരാളായ ഗാന്ധിജിയെ ബുര്‍ജ് ഖലീഫ ആദരിക്കുന്ന നിമിഷം ഇന്ത്യക്കാര്‍ക്ക് അഭിമാനാര്‍ഹമാണെന്ന് ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിങ് സൂരി അറിയിച്ചു. ഇന്ത്യയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധത്തിന്റെ ഉദാഹരണമാണ് ഇത്തരമൊരു പരിപാടിയെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അഭിപ്രായപ്പെട്ടു.
