അബുദാബി: മറ്റൊരാളുടെ പാസ്‍വേഡ് മോഷ്ടിക്കുന്നതും അനുമതിയില്ലാതെ അത് ഉപയോഗിക്കുന്നതും കടുത്ത ശിക്ഷ ലഭിക്കാന്‍ കാരണമായ കുറ്റകൃത്യങ്ങളാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. അനുമതിയില്ലാതെ മറ്റൊരാളുടെ പാസ്‍വേഡ് ഉപയോഗിക്കുന്നത് നിയമപരമായി കുറ്റകൃത്യമാണ്. അത് ചെയ്യുന്നയാളിന് ജയില്‍ ശിക്ഷയ്ക്ക് പുറമെ രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും.

രഹസ്യ നമ്പറുകള്‍, കോഡുകള്‍, പാസ്‍വേഡുകള്‍ എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുക, മറ്റേതെങ്കിലും തരത്തിലുള്ള രഹസ്യ വിവരങ്ങള്‍ ഉപയോഗിക്കുക ഇവയെല്ലാം കുറ്റകരമാണ്. ഇത്തരം വിവരങ്ങള്‍ ലഭിച്ചത് ഏത് മാര്‍ഗത്തില്‍ കൂടിയായാലും അവ ഉപയോഗിക്കാന്‍ പാടില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.