വ്യവസായ ഏരിയയിലെ വര്‍ക്ക്‌ഷോപ്പുകളും ഗോഡൗണുകളും മറ്റ് കെട്ടിടങ്ങളും തകര്‍ന്നുവീണു. തകരമേല്‍ക്കൂരകള്‍ അന്തരീക്ഷത്തില്‍ പറന്നു.

റിയാദ്: സൗദിയില്‍ കൊടുങ്കാറ്റ് അടിച്ചു വന്‍ നാശം. റിയാദ് പ്രവിശ്യയിലെ സാജിറിലാണ് വ്യാപക നാശം ഉണ്ടായത്. സാജിര്‍ പട്ടണത്തിലെ കാര്‍ വര്‍ക്ക്‌ഷോപ്പ് ഏരിയയിലാണ് കെട്ടിടങ്ങളും മരങ്ങളും വിളക്കുകാലുകളും വൈദ്യുതി പോസ്റ്റുകളും കടപുഴക്കിയ കാറ്റടിച്ചത്.

ചുഴറ്റിയടിച്ച കാറ്റ് വാഹനങ്ങളെ മറിച്ചിട്ടു. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കാറ്റിന് അകമ്പടിയായി ശക്തമായ മഴയും പെയ്തു. വ്യവസായ ഏരിയയിലെ വര്‍ക്ക്‌ഷോപ്പുകളും ഗോഡൗണുകളും മറ്റ് കെട്ടിടങ്ങളും തകര്‍ന്നുവീണു. തകരമേല്‍ക്കൂരകള്‍ അന്തരീക്ഷത്തില്‍ പറന്നു. ഉടന്‍ തന്നെ സാജിര്‍ മുനിസിപ്പാലിറ്റി രക്ഷാപ്രവര്‍ത്തനത്തിന് സംഘങ്ങളെ ഇറക്കുകയും റോഡുകളിലും മറ്റ് പ്രദേശങ്ങളിലും ചിതറിക്കിടന്ന മരങ്ങളും തകരമേല്‍ക്കൂരകളുടെയും കെട്ടിട ഭിത്തികളുടെയും മറ്റും അവശിഷ്ടങ്ങള്‍ നീക്കുകയും ചെയ്തു.

സൗദിയില്‍ തൊഴിലന്വേഷകരായ സ്ത്രീകളെ കബളിപ്പിച്ച സ്വദേശി പൗരന്‍ പിടിയില്‍

സൗദി അറേബ്യയില്‍ കാറുകൾ കൂട്ടിയിടിച്ച് അപകടം; ആറ് മരണം, രണ്ട് കുട്ടികള്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയില്‍ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു പേർ മരണപ്പെടുകയും രണ്ടു കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദ് പ്രവിശ്യയിൽ പെട്ട ശഖ്‌റക്കു സമീപമായിരുന്നു അപകടം. ശഖ്‌റാക്ക് പടിഞ്ഞാറ് 18 കിലോമീറ്റർ ദൂരെ അൽസ്വഹൻ റോഡിൽ ഇന്നലെ പുലർച്ചെയാണ് അപകടം സംഭവിച്ചത്. 

കുവൈത്ത് രജിസ്‌ട്രേഷനിലുള്ള ബി.എം.ഡബ്ല്യൂ കാറും സൗദി രജിസ്‌ട്രേഷനുള്ള പിക്കപ്പും നേര്‍ക്കുനേരെ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളിലും തീ പടർന്നു പിടിച്ചു. കാർ ഡ്രൈവറും മൂന്നു സ്ത്രീകളും കുടുംബത്തിലെ വീട്ടുജോലിക്കാരിയും പിക്കപ്പ് ഓടിച്ചിരുന്ന യുവാവുമാണ് അപകടത്തിൽ മരിച്ചത്. 

കാർ യാത്ര ചെയ്‍തിരുന്ന മൂന്നും അഞ്ചും വീതം വയസ് പ്രായമുള്ള രണ്ടു കുട്ടികൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണതാണ് ജീവനോടെ രക്ഷപ്പെടാൻ കുട്ടികളെ സഹായിച്ചത്. പരിക്കേറ്റ കുട്ടികളെ ശഖ്‌റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.