അഹ്മദി ഗവർണറേറ്റിൽ വിവിധ നിയമലംഘനങ്ങൾക്ക് നിരവധി പേരെ അറസ്റ്റ് ചെയ്തു. റെസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞ നിരവധി പേരും പിടിയിലായിട്ടുണ്ട്. ഒളിച്ചോടിയ വ്യക്തികളും രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കുള്ള ഒരാളും അറസ്റ്റിലായി.

കുവൈത്ത് സിറ്റി: കുവൈത്തിലെ അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് അഹ്മദി ഗവർണറേറ്റിൽ നടത്തിയ സുരക്ഷാ ക്യാമ്പയിനിൽ വിവിധ നിയമലംഘനങ്ങൾക്ക് നിരവധി പേരെ അറസ്റ്റ് ചെയ്തു. 97 ട്രാഫിക് ടിക്കറ്റുകൾ ഇഷ്യൂ ചെയ്തു. കൈവശാവകാശമില്ലാത്ത തെരുവ് കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. എട്ട് തെരുവ് കച്ചവടക്കാരെയും രേഖകളില്ലാത്ത തൊഴിലാളികളെയും തടങ്കലിലാക്കി. ഭിക്ഷാടനം നടത്തിയ ഒരാൾ അറസ്റ്റിലായി.

റെസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞ നിരവധി പേരും പിടിയിലായിട്ടുണ്ട്. ഒളിച്ചോടിയ വ്യക്തികളും രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കുള്ള ഒരാളും അറസ്റ്റിലായി. തിരിച്ചറിയൽ രേഖകളില്ലാത്ത രണ്ട് പേരെ തടങ്കലിലാക്കി. സംശയാസ്പദമായി മയക്കുമരുന്ന് കൈവശം വെച്ച നിലയിൽ അസ്വാഭാവിക അവസ്ഥയിലുള്ള ഒരാളെയും അറസ്റ്റ് ചെയ്തു. കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് അനധികൃതവും ലൈസൻസില്ലാത്തതുമായ മൂന്ന് കേന്ദ്രങ്ങൾ നീക്കം ചെയ്തതായും അധികൃതർ അറിയിച്ചു.