പരീക്ഷയ്ക്ക് ശേഷം സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. 

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ കാറപകടത്തിൽ സൗദി സ്കൂൾ വിദ്യാർഥി മരിച്ചു. അല്‍സാമിര്‍ ഡിസ്ട്രിക്റ്റില്‍ അല്‍ഹുസൈന്‍ അല്‍സഹ്‌വാജി സ്ട്രീറ്റിലെ യൂടേണിന് സമീപമാണ് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചത്.

ഫൈനൽ സെമസ്റ്റർ പരീക്ഷയെഴുതി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ വിദ്യാര്‍ഥിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്ഥിരം അപകടങ്ങളുണ്ടാവുന്ന ഒരു അപകട വളവാണ് ഇതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Read Also - ഇജ്ജാതി ഭാഗ്യം! വെള്ളിയാഴ്ച വിവാഹം, ഞായറാഴ്ച കോടീശ്വരൻ; 46 കോടി ഗ്രാൻ‍ഡ് പ്രൈസ്, ബമ്പറടിച്ച 9 പേരും മലയാളികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം