Asianet News MalayalamAsianet News Malayalam

കൊടും ചൂടിന് ആശ്വാസമാകും; 'സുഹൈല്‍' നക്ഷത്രം ഉദിച്ചു

സുഹൈല്‍ ഉദിക്കുന്നതോടെ ആദ്യം രാത്രികാലങ്ങളില്‍ ചൂടി കുറയും. പിന്നീട് കാലാവസ്ഥ ശൈത്യത്തിലേക്ക് മാറും. 

Suhair star spotted in uae
Author
First Published Aug 26, 2024, 3:18 PM IST | Last Updated Aug 26, 2024, 3:18 PM IST

അബുദാബി: കനത്ത ചൂടിന് അവസാനിക്കുന്നതിന്‍റെ അടയാളമായി വിലയിരുത്തുന്ന സുഹൈല്‍ നക്ഷത്രം യുഎഇയില്‍ ദൃശ്യമായി. അല്‍ ഐനില്‍ രാവിലെ 5.20നാണ് നക്ഷത്രം പ്രത്യക്ഷപ്പെട്ടത്.

വാനനിരീക്ഷകര്‍ നക്ഷത്രം ദൃശ്യമായതിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ഓഗസ്റ്റ് 24ന് സുഹൈല്‍ ഉദിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. സുഹൈല്‍ നക്ഷത്രം ഉദിക്കുന്നത് കാലാവസ്ഥാ മാറ്റത്തിന്‍റെ അടയാളമായാണ് അറബ് സമൂഹം കണക്കാക്കുന്നത്. സുഹൈല്‍ ഉദിക്കുന്നതോടെ ആദ്യം രാത്രികാലങ്ങളില്‍ ചൂടി കുറയും. പിന്നീട് കാലാവസ്ഥ ശൈത്യത്തിലേക്ക് മാറും. 

Read Also - പത്താം ക്ലാസ് പാസായവർക്ക് ജോര്‍ദാനിലേക്ക് അവസരം; വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം സൗജന്യം

ഗോളശാസ്ട്രജ്ഞരുടെ ഭാഷയിലെ 'കാനോപസ് സ്റ്റാര്‍' ആണ് സുഹൈല്‍ നക്ഷത്രം എന്ന പേരില്‍ അറബ് മേഖലയില്‍ അറിയപ്പെടുന്നത്. ഭൂമിയില്‍നിന്ന് 310 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.സൂര്യന്‍റെ പതിനായിരം മടങ്ങ് തിളക്കവും എട്ട് മടങ്ങ് വലുപ്പവുമുണ്ടെന്നാണ് കണക്കാക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios