Asianet News MalayalamAsianet News Malayalam

ഏഴര മണിക്കൂർ നീണ്ട ശസ്ത്രക്രിയ; സിറിയൻ സയാമീസുകളെ സൗദിയിൽ വിജയകരമായി വേർപെടുത്തി

സൽമാൻ രാജാവിന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തെ തുടർന്ന് കഴിഞ്ഞ മെയ് 22 നാണ് മാതാപിതാക്കളോടൊപ്പം തുർക്കിയിലെ അങ്കാറയിൽ നിന്ന് എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ സിറിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചത്.

Syrian conjoined twins separated after surgery in saudi
Author
First Published Jul 8, 2023, 9:35 PM IST

റിയാദ്: സിറിയൻ സയാമീസ് ഇരട്ടകളായ ഇഹ്‌സാൻ, ബസ്സാം എന്നിവരെ വേർപെടുത്തുന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. വ്യാഴാഴ്ച രാവിലെ റിയാദിലെ നാഷനൽ ഗാർഡിന്‍റെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിക്ക് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് നെഞ്ചിന്‍റെ താഴത്തെ ഭാഗം, വയർ, കരൾ, കുടൽ എന്നിവ ഒട്ടിചേർന്ന സിറിയൻ സയാമീസ് കുട്ടികളുടെ ശസ്ത്രക്രിയ ആരംഭിച്ചത്. അഞ്ച് ഘട്ടങ്ങളിലായി നടത്തിയ ശസ്ത്രക്രിയ ഏഴര മണിക്കൂർ നീണ്ടുനിന്നു.

സയാമീസ് ശസ്ത്രക്രിയ തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ വിദഗ്ധരായ 26 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. സൽമാൻ രാജാവിന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും നിർദേശത്തെ തുടർന്ന് കഴിഞ്ഞ മെയ് 22 നാണ് മാതാപിതാക്കളോടൊപ്പം തുർക്കിയിലെ അങ്കാറയിൽ നിന്ന് എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ സിറിയൻ സയാമീസ് ഇരട്ടകളെ റിയാദില്‍ എത്തിച്ചത്.

Read More  - വാഹനപരിശോധന കര്‍ശനം; നിയമം ലംഘിച്ച നിരവധി വാഹനങ്ങൾ പിടികൂടി സൗദി ഗതാഗത വകുപ്പ്

സിറിയൻ സയാമീസ് ഇരട്ടകളായ ഇഹ്‌സാൻ, ബസ്സാം എന്നിവരെ വേർപെടുത്താനുള്ള ശസ്ത്രക്രിയ വിജയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ശസ്ത്രക്രിയക്ക് ശേഷം നടത്തിയ വാർത്താ കുറിപ്പിൽ മെഡിക്കൽ, സർജിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ദൈവത്തിന് സ്തുതി. പ്രത്യേക ശസ്ത്രക്രിയാ സംഘത്തിന് നന്ദി. ഇരട്ടകളെ വേർപെടുത്തുന്നതിൽ വൈദഗ്ധ്യമുള്ള 26 സൗദി മെഡിക്കൽ ടീമിെൻറ പങ്കാളിത്തത്തോടെ അഞ്ച് ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയ ഏഴര മണിക്കൂർ നീണ്ടു നിന്നു. സയാമീസ് ഇരട്ടകളെ വേർപെടുത്താനുള്ള സൗദി പദ്ധതിയുടെ വിജയ പരമ്പരയിൽ 58-ാമത്തേതാണ് ഇതെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. 

Read More - ക്ലാസ്‌മേറ്റ്‌സ് വീണ്ടും ഒന്നിച്ചു; സഹപാഠികള്‍ക്കൊപ്പം ഓര്‍മ്മകള്‍ പുതുക്കി ശൈഖ് മുഹമ്മദ് , അപൂര്‍വ സംഗമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios