മദീന: റമദാനില്‍ മദീനയിലെ മസ്ജിദുന്നബവിയില്‍ തറാവീഹ് നമസ്‌കാരം നടത്തും. മസ്ജിദുന്നബവി അണ്ടര്‍ സെക്രട്ടറി ജംആന്‍ അസീരിയാണ് ഇതു സംബന്ധിച്ച വിവരം അറിയിച്ചത്.  

കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ജമാഅത്ത് നമസ്കാര വിലക്ക് പിന്‍വലിച്ചാല്‍ വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുക്കമാണെന്നും അണുവിമുക്തമാക്കുന്നതിന് ഏറ്റവും പുതിയ സംവിധാനങ്ങളാണ് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞതായി മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.