ദുബായ്: സാങ്കേതിക തകരാറുകള്‍ കാരണം ദുബായ് മെട്രോ ഒരു സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ബുധനാഴ്ച രാവിലെയുണ്ടായ തകരാറുകള്‍ ഷറഫ് ഡി.ജി സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ താല്‍കാലികമായി ബാധിച്ചുവെന്ന്  സാമൂഹിക മാധ്യമങ്ങളിലൂടെ ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി അറിയിച്ചു. തടസപ്പെട്ട സേവനങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിക്കുമെന്നും മറ്റ് സ്റ്റേഷനുകള്‍ സാധാരണ നിലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുവെന്നും അധികൃതകര്‍ അറിയിച്ചിട്ടുണ്ട്.