Asianet News MalayalamAsianet News Malayalam

തേജ് ചുഴലിക്കാറ്റ് യെമനിൽ കരതൊട്ടു, ഒമാനിൽ കാറ്റും മഴയും തുടരും; ജാഗ്രതാ നിർദ്ദേശം

തേജ് ചുഴലിക്കാറ്റ് കരതൊടുന്നത് കണക്കിലെടുത്ത് തയാറായിരിക്കാൻ ഒമാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു

tej cyclone crossed yemen coast rain alert in oman apn
Author
First Published Oct 24, 2023, 9:53 AM IST

തേജ് ചുഴലിക്കാറ്റ് യെമൻ അല് മഹ്റാ പ്രവിശ്യയിൽ കര തൊട്ടു. ഒമാനിലെ ദോഫാർ, അല് വുസ്ത പ്രവിശ്യകളിൽ കനത്ത മഴയും കാറ്റും നീണ്ടു നിൽക്കും. തീര മേഖലയിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും. തേജ് ചുഴലിക്കാറ്റ് കരതൊടുന്നത് കണക്കിലെടുത്ത് തയാറായിരിക്കാൻ ഒമാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. തീര മേഖലയിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും. യെമനോട് ചേർന്ന അതിർത്തികളിലും ജാഗ്രതാ നിർദേശം നൽകി. താഴ്‍വരകളിലും, വെള്ളപ്പാച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിലും, തീരങ്ങളിലും പോകരുതെന്ന് കർശന നിർദേശമുണ്ട്. നിലവിൽ തേജ് ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞതിനാൽ കരതൊടുന്നത് വൈകും. 

ഏറ്റവും പ്രായം കൂടിയ സ്കൈ ഡൈവർ? ഔദ്യോഗികമായി ഉറപ്പിക്കും മുമ്പ് 104 -കാരി ഡൊറോത്തി മുത്തശ്ശി വിടവാങ്ങി


 
 

Follow Us:
Download App:
  • android
  • ios