48 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഇപ്പോള്‍ താപനില രേഖപ്പെടുത്തുന്നത. മരുഭൂമി പ്രദേശങ്ങളില്‍ ഇത് 52 ഡിഗ്രി വരെ ഉയരാറുണ്ട്. കടുത്ത ചൂട് അനുഭവപ്പെടുന്ന ഘട്ടം ജൂലൈ മൂന്ന് മുതല്‍ ജൂലൈ 26 വരെയാണ്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത ദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെ തന്നെ ചൂട് ഉയരുകയാണ്.

48 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഇപ്പോള്‍ താപനില രേഖപ്പെടുത്തുന്നത. മരുഭൂമി പ്രദേശങ്ങളില്‍ ഇത് 52 ഡിഗ്രി വരെ ഉയരാറുണ്ട്. കടുത്ത ചൂട് അനുഭവപ്പെടുന്ന ഘട്ടം ജൂലൈ മൂന്ന് മുതല്‍ ജൂലൈ 26 വരെയാണ്.

അതേസമയം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ചൂടി ഉയരുകയാണ്. യുഎഇയില്‍ ആദ്യമായി താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ വിവരം പ്രകാരം രാജ്യത്ത് അല്‍ ദഫ്ര മേഖലയിലെ ഔവ്‌ടൈഡിലാണ് 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.45 മണിക്കാണ് ഈ താപനില രേഖപ്പെടുത്തിയത്. അതേസമയം രാജ്യത്തിന്റെ മറ്റൊരു വശത്ത് റാസല്‍ഖൈമയിലെ ജബല്‍ മെബ്രേഹില്‍ അതേ ദിവസം ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. 21.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. രാവിലെ 5.15നാണ് ഇത് രേഖപ്പെടുത്തിയത്.

യുഎഇയില്‍ ഇന്ന് താപനില കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം

കുവൈത്തിൽ അടച്ചിട്ട സ്ഥലങ്ങളിൽ പുകവലി നിരോധിച്ചേക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ അടച്ചിട്ട സ്ഥലങ്ങളിലും ഹാളുകളിലും പുകവലി നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഫിനാൻഷ്യൽ ആൻഡ് ലീഗൽ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം അംഗീകരിച്ചത്. വിഷയം എക്സിക്യൂട്ടിവ് ബോഡിയുടെയും നിയമവിഭാഗത്തിന്റെയും അഭിപ്രായം ആരായാനായി അയക്കാൻ തീരുമാനിച്ചിരിക്കുകയാണിപ്പോൾ.

രാജ്യത്തെ പരിസ്ഥിതി - കുടുംബ നിയമങ്ങൾക്ക് അനുസൃതമായി നിശ്ചിത സ്ഥലങ്ങളിൽ മാത്രം പുകവലിക്കാൻ അനുവദിക്കുന്ന തരത്തിലുള്ള 
നിയമ പരിഷ്കാരമായിരിക്കും കൊണ്ടുവരിക. ഒരാൾ പുക വലിക്കുന്നത് കൊണ്ട് ഒപ്പമുള്ള മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന പ്രവണത ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. ഗൾഫ് രാജ്യങ്ങളിൽ ശരാശരി പുകവലി കൂടുതലുള്ള രാജ്യമാണ് കുവൈത്ത്.

ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നു; കുവൈത്തില്‍ പരിശോധന ശക്തമാക്കി അധികൃതര്‍

പരിശോധനകളില്‍ പിടിയിലായി ആറ് മാസത്തിനിടെ നാടുകടത്തപ്പെട്ടത് 10,800 പ്രവാസികള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 10,800 പ്രവാസികളെ താമസ നിയമ ലംഘനങ്ങളുടെ പേരില്‍ നാടുകടത്തി. സുരക്ഷാ വകുപ്പകളെ ഉദ്ധരിച്ച് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങളാണ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. നിയമലംഘകരായ പ്രവാസികളെ പിടികൂടാനായി നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകളില്‍ 2022 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 20 വരെ പിടിയിലായവരുടെ കണക്കാണിത്.

ചെറിയ വരുമാനക്കാരും ബാച്ചിലേഴ്‍സ് അക്കൊമഡേഷനുകളില്‍ താമസിക്കുന്നവരുമാണ് പരിശോധനകളില്‍ പിടിയിലായവരില്‍ അധിക പേരുമെന്ന് അല്‍ സിയാസ ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീബ് അല്‍ ശുയൂഖ്, മഹ്‍ബുല, ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയ, ബുനൈദ് അല്‍ ഗാര്‍, വഫ്റ ഫാംസ്, അബ്‍ദലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് നിരവധിപ്പേരെ അറസ്റ്റ് ചെയ്‍തത്. അതേസമയം രാജ്യത്ത് അനധികൃത പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുകയാണ്. ഏതെങ്കിലും പ്രത്യേക പ്രദേശത്തെ മാത്രം ലക്ഷ്യമിട്ടോ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശങ്ങളെ ഒഴിവാക്കിയോ അല്ല ഈ പരിശോധനകളെന്ന് അധികൃതര്‍ അറിയിച്ചു.

നിരന്തരമുള്ള പരിശോധനകളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി, നിയമലംഘകരായ പ്രവാസികള്‍ ജലീബ് അല്‍ ശുയൂഖ് വിട്ട് മറ്റ് പ്രദേശങ്ങളിലേക്ക് മാറുന്നതായുള്ള റിപ്പോര്‍ട്ടുകളും അധികൃതര്‍ നിഷേധിച്ചു. നിയമലംഘകര്‍ക്ക് രക്ഷപ്പെടാനുള്ള ഒരു പഴുതും നല്‍കാതെയാണ് പരിശോധനകള്‍ നടത്തുന്നതെന്നാണ് അധികൃതരുടെ നിലപാട്. 

താമസ നിയമലംഘകര്‍ക്കെതിരായ നടപടികളും സുരക്ഷാ വകുപ്പുകളുടെ പരിശോധനകളും ഓരോ ദിവസവും ആഭ്യന്തര മന്ത്രി ശൈഖ് അഹ്‍മദ് അല്‍ നവാഫും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസും വിലയിരുത്താറുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചുകൊണ്ടും നിയമം പാലിച്ചുകൊണ്ടും കുവൈത്തില്‍ താമസിക്കുന്ന ഒരാള്‍ക്കും യാതൊരു പ്രശ്‍നവും ഇത്തരം നടപടികളിലൂടെ ഉണ്ടാവില്ലെന്നും അറിയിച്ചിട്ടുണ്ട്.