വെള്ളിയാഴ്ച ദോഹയിൽ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്നാണു പ്രവചനം

ദോഹ: ഖത്തറില്‍ ഇന്നും നാളെയും ചൂട് ഉയരും. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബർ 6നും 7നും, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഖത്തറിലെ കാലാവസ്ഥ ചൂടുള്ളതായിരിക്കും. 

വെള്ളിയാഴ്ച ദോഹയിൽ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്നാണു പ്രവചനം, കുറഞ്ഞ താപനില 31 ഡിഗ്രി സെല്‍ഷ്യസ്. ശനിയാഴ്ച 32 ഡിഗ്രി സെല്‍ഷ്യസ് മുതൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. ഉച്ചയോടെ ചൂട് കൂടും. 5-15 നോട്ടിക്കല്‍ മൈല്‍ വേഗതയിൽ കാറ്റുകൾ വീശുമെങ്കിലും ചില സ്ഥലങ്ങളിൽ കാറ്റിന്റെ ശക്തി 25 നോട്ടിക്കല്‍ മൈല്‍ വരെ എത്തുമെന്നാണു പ്രവചനം. കടലില്‍ തിരമാലകൾ മൂന്ന് അടി ഉയരത്തിലാകും. ചൂട് ഉയരുന്നതിനാല്‍ കടുത്ത ചൂടില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് ഒഴിവാക്കാന്‍ കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Read Also -  30,000 അടി ഉയരെ, അടിച്ചു പൂസായി യാത്രക്കാരൻ; വിമാനത്തിൽ പരാക്രമം, പരിഭ്രാന്തി, ഒടുവിൽ നിലത്തിറക്കി, വീഡിയോ

https://www.youtube.com/watch?v=QJ9td48fqXQ