21.4 ഡിഗ്രി സെല്‍ഷ്യസാണ് വെള്ളിയാഴ്‍ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും താഴ്‍ന്ന താപനില. അല്‍ ഐനിലെ ദാംതയില്‍ രാവിലെ 5.45നായിരുന്നു ഇത്. 

അബുദാബി: യുഎഇയില്‍ വെള്ളിയാഴ്‍ച അന്തരീക്ഷ താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. വാരാന്ത്യത്തില്‍ പൊടിനിറഞ്ഞ കാലാവസ്ഥായായിരിക്കുമെന്നും വെള്ളിയാഴ്‍ച ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

21.4 ഡിഗ്രി സെല്‍ഷ്യസാണ് വെള്ളിയാഴ്‍ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും താഴ്‍ന്ന താപനില. അല്‍ ഐനിലെ ദാംതയില്‍ രാവിലെ 5.45നായിരുന്നു ഇത്. വെള്ളിയാഴ്‍ച രാത്രിയോടെ അന്തരീക്ഷ ആര്‍ദ്രത കൂടുതല്‍ വര്‍ദ്ധിക്കും. രാത്രിയിലും ശനിയാഴ്‍ച രാവിലെയും തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.