ഞായറാഴ്‍ച വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി 12 വരെ കോര്‍ണിഷ് റോഡ് താത്കാലികമായി അടയ്‍ക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം 

ദോഹ: കോര്‍ണിഷ് റോഡ് താത്കാലികമായി അടയ്‍ക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റാസ് അല്‍ അബൂദ് ഇന്റര്‍സെക്ഷന്‍ മുതല്‍ ഷെറാട്ടണ്‍ ദോഹ ഹോട്ടല്‍ വരെയുള്ള ഭാഗമാണ് അടച്ചിടുന്നത്. ഞായറാഴ്‍ച വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി 12 വരെയായിരിക്കും നിയന്ത്രണമെന്നും ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നു. അടച്ചിടുന്ന റോഡിന്റെ ഭാഗം വ്യക്തമാക്കുന്ന മാപ്പും ട്വീറ്റ് ചെയ്‍തിട്ടുണ്ട്.

Scroll to load tweet…

 പ്രവാസികളെ തടഞ്ഞുനിര്‍ത്തി കവര്‍ച്ച; സൗദി അറേബ്യയില്‍ നാലംഗ സംഘം പിടിയില്‍
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) വിദേശ തൊഴിലാളികളെ തടഞ്ഞുനിര്‍ത്തി പണവും വിലപിടിച്ച വസ്‍തുക്കളും കവര്‍ന്നിരുന്ന സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. ജിദ്ദയില്‍ (Jeddah) നിന്നാണ് നാലംഗ സംഘം പിടിയിലായത്. മോഷ്‍ടിച്ച കാറുകളില്‍ തന്നെ കറങ്ങിയായിരുന്നു പിടിച്ചുപറി നടത്തിയിരുന്നത്.

പിടിയിലായവരില്‍ മൂന്ന് പേര്‍ സൗദി സ്വദേശികളും ഒരാള്‍ ഈജിപ്‍തുകാരനുമാണ്. ഇവര്‍ മോഷ്‍ടിച്ച 22 കാറുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെടുത്തു. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന്‍ കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു.