പതിനായിരം ക്യാമറകളാണ് നിരീക്ഷണത്തിനായി സ്ഥാപിച്ചിട്ടുള്ളത്. 

റിയാദ്: റിയാദ് മെട്രോ സംവിധാനത്തെ നിരീക്ഷിക്കുന്നതിന് 10,000 ആധുനിക കാമറകൾ സ്ഥാപിച്ചു. ഇത്രയും കാമറകൾ ഉൾപ്പെടുന്ന സംയോജിത നിരീക്ഷണ സംവിധാനം റിയാദ് മെട്രോയിലെ മുഴുവൻ ട്രെയിനുകളിലും സ്ഥാപിച്ചിട്ടുണ്ടെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും അവരുടെ സുരക്ഷ നിലനിർത്താനും പൊതുഗതാഗത ശൃംഖല സ്ഥാപനങ്ങളും ട്രെയിനുകളും സംരക്ഷിക്കാനും വേണ്ടിയാണിത്. ഞായറാഴ്ച മുതൽ ബ്ലൂ ലൈനിലെ ഡോ. സുലൈമാൻ അൽഹബീബ് സ്റ്റേഷൻ തുറക്കുകയും ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തതായും വൃത്തങ്ങൾ അറിയിച്ചു.

റിയാദ് മെട്രോ പദ്ധതിയിലെ ആറ് റൂട്ടുകളിൽ മൂന്നെണ്ണമാണ് പ്രവർത്തനം ആരംഭിച്ചത്. പർപ്പിൾ, െയല്ലോ, ബ്ലൂ ലൈനുകളിലാണ് ഇപ്പോൾ സർവിസ് ആരംഭിച്ചിരിക്കുന്നത്. യാദ്-ഖസീം റോഡിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് (കെ.എ.എഫ്.ഡി) സ്റ്റേഷനിൽ നിന്നാണ് ആറ് ലൈനുകളും പുറപ്പെടുന്നത്. നാല് പ്രധാന സ്റ്റേഷനുകളിലെ പ്രധാന ഹബ്ബ് ഇതാണ്. 

അവശേഷിക്കുന്ന മൂന്ന് ട്രെയിൻ റൂട്ടുകളിൽ ഒരു മാസത്തിനുള്ളിൽ സർവിസ് ആരംഭിക്കും. ഡിസംബർ 15-ന് കിങ് അബ്ദുല്ല റോഡിന് സമാന്തരമായ റെഡ് ലൈനും കിങ് അബ്ദുൽ അസീസ് റോഡിനരികിലൂടെ കടന്നുപോകുന്ന ഗ്രീൻ ലൈനും 2025 ജനുവരി അഞ്ചിന് അൽമദീന മുനവ്വറ റോഡിലെ ഓറഞ്ച് ലൈനും പ്രവർത്തിപ്പിക്കും. ആറ് ട്രെയിൻ ട്രാക്കുകളും പ്രവർത്തിപ്പിക്കുന്നതോടെ പദ്ധതി പൂർത്തിയാവും.

Read Also -  ഷാർജ തീരത്ത് നിന്ന് 6.5 നോട്ടിക്കല്‍ മൈല്‍ ദൂരെ കപ്പലിൽ നിന്ന് എമർജൻസി കോൾ; 2 പേർക്ക് അടിയന്തര ചികിത്സ നൽകി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം