വൈകീട്ട് 7.30 ന് നടക്കുന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് രാധാകൃഷ്ണപിളള പ്രകാശനം ചെയ്യുന്ന നോവല്‍ ഫിറോസ് തിരുവത്ര ഏറ്റുവാങ്ങും. 

മനാമ: ബഹ്‌റൈനിലെ പ്രവാസിയായിരുന്ന സുധീഷ് രാഘവന്റെ മുന്നാമത്തെ നോവല്‍ 'തമോദ്വാര'ത്തിന്റെ പ്രകാശനം നാളെ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കും. വൈകീട്ട് 7.30 ന് നടക്കുന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് രാധാകൃഷ്ണപിളള പ്രകാശനം ചെയ്യുന്ന നോവല്‍ ഫിറോസ് തിരുവത്ര ഏറ്റുവാങ്ങും. 

ഇ.എ.സലീം പുസ്തകം പരിചയപ്പെടുത്തും. സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, സജി മാര്‍ക്കോസ്, ഷബിനി വാസുദേവ്, എന്‍.പി.ബഷീര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ഭൂമിയുടെ മകള്‍, ഭൂതക്കാഴ്ചകള്‍ എന്നിവക്ക് ശേഷമുളള സുധീഷ് രാഘവന്റെ മുന്നാമത്തെ നോവലാണ് തമോദ്വാരം. വര്‍ക്കല സ്വദേശിയായ സുധീഷ് രാഘവന്‍ ഗണിതാദ്ധ്യാപകന്‍ കൂടിയാണ്.