ദില്ലി: കൊവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യത്ത് നിന്ന് മെയ് 12 രെ യാത്രാ വിമാനങ്ങളുടെ സര്‍വീസ് അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാകില്ലെന്ന് സൗദി അറേബ്യയോട് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അറിയിപ്പ്. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരുന്നു. തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സൗദി അറേബ്യയെ എയര്‍ സര്‍വീസ് ഉണ്ടാകില്ലെന്ന് അറിയിച്ചത്. 

നേരത്തെ പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതത് രാജ്യങ്ങള്‍ സ്വന്തം പൗരന്മാരെ കൊണ്ടുപോകണമെന്നും വിമാന സൗകര്യം യുഎഇ നല്‍കുമെന്ന് അറിയിച്ചിട്ടും ഇന്ത്യ പ്രവാസികള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അതേസമയം, പ്രവാസികളെ രാജ്യത്തേക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ എത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ സൗദിയില്‍ അയ്യായിരത്തിലേറെപ്പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 79 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.