കോഴിക്കോട്: കേരളത്തിലേക്ക് നാളെ പ്രവാസികളുമായി എത്തുക രണ്ട് വിമാനങ്ങള്‍ മാത്രം. കോഴിക്കോടേയ്ക്കും കൊച്ചിയിലേക്കുമുള്ള രണ്ട് വിമാനങ്ങളുടെ സമയക്രമം മാറ്റി. ഇതോടെ കൊച്ചിക്കൊപ്പം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലും നാളെ ഒരു വിമാനം മാത്രമായിരിക്കും എത്തുക. നാളെ എത്തുമെന്ന് കരുതിയ സൗദി അറേബ്യയിൽ നിന്നുള്ള വിമാനം മറ്റന്നാളേക്ക് മാറ്റിയതായി മലപ്പുറം ജില്ലാ കളക്ടർ ജാഫര്‍ മാലിക്ക് അറിയിച്ചു. പ്രവാസികളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ജില്ലാ കളക്ടർ കൂട്ടിച്ചേര്‍ത്തു. 

എട്ട് വിമാനങ്ങള്‍, 13 സര്‍വ്വീസുകള്‍; പ്രവാസി മടക്കത്തില്‍ വിപുലമായ ഒരുക്കങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

നേരത്തെ കൊച്ചിയിലേക്കുള്ള ഒരു സര്‍വ്വീസും നിര്‍ത്തി വെച്ചിരുന്നു. ദോഹ-കൊച്ചി സര്‍വ്വീസ് ശനിയാഴ്ചത്തേക്കാണ് മാറ്റിയത്. അതേ സമയം അബുദാബി-കൊച്ചി വിമാനം നാളെയെത്തും. ദുബായ്-കോഴിക്കോട് വിമാനവും നാളെയെത്തും.  ഒരോ വിമാനത്തിലും 170 ൽ താഴെ യാത്രക്കാര്‍ മാത്രമായിരിക്കും ഉണ്ടാകുക. വിമാനങ്ങള്‍ നാളെ ഉച്ചയ്ക്ക് 12.30 ന് കേരളത്തിൽ നിന്നും തിരിക്കും. പ്രവാസികളെ കയറ്റി ഉടന്‍ മടങ്ങും. കൊച്ചിയിലും കോഴിക്കോടും വിമാനം നാളെ രാത്രി 9.40 ന് എത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. 

പ്രവാസികളുടെ മടക്കം: വിമാനത്തിന്റെ സമയക്രമത്തിൽ മാറ്റം, കൊച്ചിയിലേക്ക് നാളെ ഒരു വിമാനം മാത്രം.