കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത് 10 മണിക്കൂറിനുള്ളില്‍ പ്രതികളായ യൂറോപ്പ് സ്വദേശികള്‍ അറസ്റ്റിലാകുകയായിരുന്നു.

ദുബൈ: ജ്വല്ലറി-വാച്ച് ഷോറൂമില്‍ നിന്ന് 1.3 കോടി ദിര്‍ഹത്തിന്റെ കവര്‍ച്ച നടത്തിയ സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്ത് ദുബൈ പൊലീസ്. കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത് 10 മണിക്കൂറിനുള്ളില്‍ പ്രതികളായ യൂറോപ്പ് സ്വദേശികള്‍ അറസ്റ്റിലാകുകയായിരുന്നു. ഷോറൂമിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ 1.3 കോടി ദിര്‍ഹം വിലമതിക്കുന്ന ജ്വല്ലറിയും ആഢംബര വാച്ചുകളും മോഷ്ടിക്കുകയായിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona