Asianet News MalayalamAsianet News Malayalam

Expo 2020|എക്‌സ്‌പോ 2020: ആറാഴ്ചയില്‍ 35 ലക്ഷം സന്ദര്‍ശകര്‍

ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ് ടിക്കറ്റിന് ഓഫര്‍ ലഭിക്കുക. ഈ ടിക്കറ്റിന് 45 ദിര്‍ഹമാണ് നിരക്ക്. വെള്ളി, ശനി ദിവസങ്ങളില്‍ ടിക്കറ്റിന് സാധാരണ നിരക്കായ 95 ദിര്‍ഹം തന്നെയാണ്. പകുതി നിരക്കില്‍ ലഭ്യമാക്കുന്ന നവംബര്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 10 സ്മാര്‍ട്ട് ക്യൂ ബുക്കിങ് സൗകര്യവുമുണ്ട്.

thirty five lakh people visited expo 2020 till mid November
Author
Dubai - United Arab Emirates, First Published Nov 16, 2021, 7:51 PM IST

ദുബൈ: എക്‌സ്‌പോ 2020 ദുബൈയില്‍(Expo 2020 Dubai) സന്ദര്‍ശക പ്രവാഹം തുടരുന്നു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ആഗോള മേള ആറാഴ്ച പിന്നിടുമ്പോള്‍ 35 ലക്ഷം സന്ദര്‍ശകരാണ് (visitors)എക്‌സ്‌പോയിലെത്തിയത്. നവംബര്‍ പകുതി വരെ സന്ദര്‍ശിച്ചവരുടെ എണ്ണം ദുബൈ മീഡിയ ഓഫീസ് (Dubai Media Office)തിങ്കളാഴ്ചയാണ് അറിയിച്ചത്.

 കണക്കുകള്‍ പ്രകാരം 3,578,653 പേരാണ് എക്‌സ്‌പോ സന്ദര്‍ശിച്ചത്. കൊറിയന്‍ പോപ് ഗായകരുടെയും ലെബനീസ് സൂപ്പര്‍ താരങ്ങളായ നാന്‍സി അജ്‌റാമിന്റെയും റാഗിബ് അലാമയുടെയും പ്രകടനങ്ങളുമാണ് കഴിഞ്ഞ ആഴ്ചയില്‍ എക്‌സ്‌പോയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം ഉയര്‍ത്തിയത്. ടിക്കറ്റിന്റെ വില പകുതിയായി കുറച്ച നംവബറിലെ ഓഫര്‍ നിരവധി പേര്‍ പ്രയോജനപ്പെടുത്തുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ് ടിക്കറ്റിന് ഓഫര്‍ ലഭിക്കുക.

ഒപ്പമൊരു ഫോട്ടോയെടുക്കണം; കരഞ്ഞ കുട്ടിയെ കരുതലോടെ ചേര്‍ത്തണച്ച് ദുബൈ ഭരണാധികാരി

ഈ ടിക്കറ്റിന് 45 ദിര്‍ഹമാണ് നിരക്ക്. വെള്ളി, ശനി ദിവസങ്ങളില്‍ ടിക്കറ്റിന് സാധാരണ നിരക്കായ 95 ദിര്‍ഹം തന്നെയാണ്. പകുതി നിരക്കില്‍ ലഭ്യമാക്കുന്ന നവംബര്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 10 സ്മാര്‍ട്ട് ക്യൂ ബുക്കിങ് സൗകര്യവുമുണ്ട്. ഇത്തരത്തില്‍ സ്മാര്‍ട്ട് ക്യൂവില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് വരി നില്‍ക്കാതെ പവലിയനുകളില്‍ പ്രവേശിക്കാം. ഈ ആഴ്ചയില്‍ എ ആര്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള ഫിര്‍ദൗസ് ഓര്‍കസ്ട്രയുടെ പ്രകടനം നടക്കുന്നതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.

Gulf News | ഷാര്‍ജയിലും ട്രാഫിക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

Follow Us:
Download App:
  • android
  • ios