ദുഖ്ം ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലാണ് പരിക്കേറ്റ 35 പേരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

മസ്‌കറ്റ്: ഒമാനില്‍ ഇന്നലെ ( ഓഗസ്റ്റ് 3 ) വൈകുന്നേരം ഉണ്ടായ വാഹനപകടത്തില്‍ മുപ്പത്തിയഞ്ച് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ടവരുടെ പരിക്കുകള്‍ നിസ്സാരമാണെന്ന് അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ദുഖ്ം ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലാണ് പരിക്കേറ്റ 35 പേരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരാള്‍ക്ക് ഗുരുതരമായ പരിക്കും, ഇരുപത്തിയാറ് പേര്‍ക്ക് നിസ്സാര പരിക്കുകളും എട്ട് പേര്‍ക്ക് അണുബാധയുമായിരുന്നുവെന്നാണ് ഹെല്‍ത്ത് സര്‍വീസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

ഒമാനിൽ നാല് വയസുകാരി മുങ്ങി മരിച്ചു

Scroll to load tweet…

ഒമാനില്‍ പൊലീസ് ചമഞ്ഞ് അപ്പാര്‍ട്ട്മെന്റില്‍ കയറി മര്‍ദനം; രണ്ട് പേര്‍ അറസ്റ്റില്‍

മസ്‍കത്ത്: ഒമാനില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‍തു. പൊലീസുകാരെന്ന വ്യാജേന അപ്പാര്‍ട്ട്മെന്റില്‍ കയറി അവിടെയുണ്ടായിരുന്ന താമസക്കാരെ മര്‍ദിക്കുകയും ശേഷം അവിടെ നിന്ന് മോഷണം നടത്തുകയും ചെയ്‍ത സംഭവത്തിലാണ് റോയല്‍ ഒമാന്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‍തത്.

സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ഒരു അപ്പാര്‍ട്ട്മെന്റില്‍ കയറി അവിടെയുണ്ടായിരുന്ന രണ്ട് പേരെ പ്രതികള്‍ തടഞ്ഞുവെയ്‍ക്കുകയും മര്‍ദിക്കുകയും ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്‍താവനയില്‍ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് അപ്പാര്‍ട്ട്മെന്റില്‍ മോഷണം നടത്തുകയും ചെയ്‍തു. അറസ്റ്റിലായ രണ്ട് പേര്‍ക്കുമെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിയിച്ചിട്ടുണ്ട്.

അൽ ഖ്വയ്ദ തലവൻ അയ്‍മൻ അൽ സവാഹിരിയുടെ വധം; സ്വാഗതം ചെയ്‍ത് സൗദി അറേബ്യ

കേരളത്തിലുള്ള യുഎഇ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി എംബസി

ദില്ലി: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ദില്ലിയിലെ യുഎഇ എംബസി. കേരളത്തിലുള്ള യുഎഇ പൗരന്മാര്‍ക്കാണ് എംബസിയുടെ നിര്‍ദേശം. കനത്ത മഴയും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുമുള്ളതിനാല്‍ യുഎഇ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് രണ്ട് മുതല്‍ അഞ്ച് ദിവസം വരെ കേരളത്തില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ട്വിറ്ററിലൂടെ നല്‍കിയ അറിയിപ്പില്‍ എംബസി പറയുന്നു. ഇന്ത്യന്‍ അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എന്തെങ്കിലും അത്യാവശ്യ സാഹചര്യങ്ങളുണ്ടായാല്‍ 0097180024 എന്ന നമ്പറിലോ അല്ലെങ്കില്‍ 0097180044444 എന്ന നമ്പറിലോ യുഎഇ എംബസിയെ വിവരമറിയിക്കണമെന്നും തവാജുദി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.