നാല് നിയമലംഘകരെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസില്‍ നിന്ന് പിടികൂടി. ദിവസ വേതനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. കൂടുതല്‍ പേരും സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്നും ഒളിച്ചോടിയവരാണ്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സും ട്രൈ പാര്‍ട്ടി കമ്മറ്റിയും നടത്തി വരുന്ന സെക്യൂരിറ്റി ക്യാമ്പയിന്റെ ഭാഗമായി വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്ന് 32 റെസിഡന്‍സ്, തൊഴില്‍ നിയമലംഘകര്‍ പിടിയിലായി. നാല് നിയമലംഘകരെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസില്‍ നിന്ന് പിടികൂടി. ദിവസ വേതനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. കൂടുതല്‍ പേരും സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്നും ഒളിച്ചോടിയവരാണ്. പിടിയിലായ എല്ലാവരെയും നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

കുവൈത്തില്‍ ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കിയാല്‍ പിഴ 1.2 ലക്ഷം രൂപയാക്കും

പ്രവാസികളിലെ നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തം; നിരവധിപ്പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ റെയ്‍ഡുകളില്‍ 34 നിയമലംഘകരെ അറസ്റ്റ് ചെയ്‍തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷഷന്‍ അറിയിച്ചു. വിവിധ വിഭാഗങ്ങള്‍ സംയുക്തമായാണ് ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലെത്തിയത്.

കുവൈത്ത് മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള സംയുക്ത സംഘമാണ് റെയ്‍ഡ് നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

നിയമം ലംഘിച്ച് ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയമിച്ചിരുന്ന ആറ് ഓഫീസുകളിലും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി. ഇവിടങ്ങളില്‍ നിന്ന് 26 നിയമലംഘകരെ അറസ്റ്റ് ചെയ്തു. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തിരുന്നവരും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്നവരുമാണ് പിടിയിലായത്. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍, താമസ രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും അവ ശരിയാക്കാതെ നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചവര്‍, ഭിക്ഷാടനം നടത്തിയവര്‍ എന്നിവരെയും അറസ്റ്റ് ചെയ്‍തു. ഇവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

11 തൊഴില്‍ സ്ഥലങ്ങളില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തി

നിയമം ലംഘിച്ച് കുവൈത്തില്‍ തുടരുന്ന പ്രവാസികളെ കണ്ടെത്താനുള്ള രാജ്യവ്യാപക പരിശോധനകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുകയാണ്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരും താമസ രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ട് പോകാത്തവരും തിരിച്ചറിയല്‍ രേഖകളൊന്നും കൈവശമില്ലാത്തവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ജോലി സ്ഥലങ്ങളും താമസ സ്ഥലങ്ങളുമെല്ലാം കേന്ദ്രീകരിച്ചാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഒരുമിച്ച് പരിശോധനയ്ക്ക് എത്തുന്നത്.