10 മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്‍ക്ക് വേണ്ടിയായിരുന്നു യോഗ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. മനസിനും ശരീരത്തിനും ഉണര്‍വ്വ് നല്‍കുന്ന വിവിധ യോഗ അഭ്യാസങ്ങളാണ് ഇവിടെയത്തിയവര്‍ ചെയ്തത്.
സൌദി അറേബ്യയിലെ ആദ്യത്തെ യോഗ ഫെസ്റ്റിവലിന്‍റെ ഭാഗമായി ആയിരങ്ങള്‍. ശനിയാഴ്ച ആയിരക്കണക്കിന് പേരാണ് കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയുടെ ജുമാന്‍ പാര്‍ക്കില്‍ നടന്ന യോഗ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി നിരവധിപ്പേരാണ് എത്തിയത്. സൌദി യോഗ കമ്മിറ്റിയാണ് യോഗ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. 10 മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്‍ക്ക് വേണ്ടിയായിരുന്നു യോഗ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.
മനസിനും ശരീരത്തിനും ഉണര്‍വ്വ് നല്‍കുന്ന വിവിധ യോഗ അഭ്യാസങ്ങളാണ് ഇവിടെയത്തിയവര്‍ ചെയ്തത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രണ്ട് വിഭാഗങ്ങളിലായാണ് യോഗ സംഘടിപ്പിച്ചത്. യോഗ പരിശീലനത്തിനൊപ്പം പല യോഗ രീതികള്‍ കണ്ടുമനസിലാക്കാനുള്ള അവസരവും യോഗാ ഫെസ്റ്റില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ചു. എട്ട് മണിക്കൂറോളം നീളുന്ന ക്ലാസുകളാണ് ഏകദിന പരിപാടിയിലുണ്ടായിരുന്നത്.
