സ്വദേശിയുടെ കൊലപാതകം; പ്രവാസികളടക്കം മൂന്ന് പേർ ഒമാനില്‍ അറസ്റ്റിൽ
രണ്ട് ആഫ്രിക്കൻ പൗരന്മാർ ഉൾപ്പെടെ മൂന്ന് പേരെ വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻണ്ടിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

മസ്കറ്റ്: ഒമാൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഒമാനിലെ വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ സൊഹാർ വിലായത്തിൽ ഒരു പൗരനെ കൊലപ്പെടുത്തിയതിനാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
രണ്ട് ആഫ്രിക്കൻ പൗരന്മാർ ഉൾപ്പെടെ മൂന്ന് പേരെ വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻണ്ടിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
Read Also - മക്കയില്‍ മലിനജലമൊഴുക്കി; പ്രവാസി ഇന്ത്യക്കാരനെ ഉടനടി പിടികൂടി, 10 വര്‍ഷം തടവും 66.6 കോടി പിഴയും ശിക്ഷ
അടുത്തിടെ ഒമാനിലെ വടക്കൻ ശർഖിയ ഗവര്‍ണറേറ്റില്‍ ഒരാളെ ശാരീരികമായി കയ്യേറ്റം ചെയ്ത രണ്ടു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ഏഷ്യൻ പൗരനെ ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തതിന് രണ്ട് പേരെ വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തുവെന്ന് റോയൽ ഒമാൻ പൊലീസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്. പൊലീസ് പിടിയിലായ രണ്ടുപേർക്കുമെതിരെ നിയമനടപടികൾ പൂർത്തിയാക്കി കഴിഞ്ഞുവെന്നും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
Read Also - പ്രവാസികള്‍ക്ക് കോളടിച്ചു; ദേശീയ ദിന പൊതു അവധി പ്രഖ്യാപിച്ചു, ആകെ നാലു ദിവസം അവധി, സ്വകാര്യ മേഖലക്കും ബാധകം
വ്യാപക പരിശോധന; പിടികൂടിയത് കഞ്ചാവും കൊക്കെയ്നുമടക്കം 13 കിലോ മയക്കുമരുന്നും 29,100 ലഹരിഗുളികകളും
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യത്യസ്ത കേസുകളിലായി പിടികൂടിയത് 13 കിലോഗ്രാം ലഹരിമരുന്ന്. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 16 കേസുകളിലായി 20 പേരെ നാർക്കോട്ടിക്സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ 16 പേരാണ് പിടിയിലായിട്ടുള്ളത്.
ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, കെമിക്കൽസ്, കഞ്ചാവ്, കൊക്കെയ്ൻ എന്നിവയുൾപ്പെടെ ഏകദേശം 13 കിലോഗ്രാം വിവിധ മയക്കുമരുന്നുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കൂടാതെ, ലാറിക്ക, ക്യാപ്റ്റഗൺ, സിനെക്സ്, മെറ്റാഡോൾ തുടങ്ങിയ വിവിധ സൈക്കോട്രോപിക് പദാർത്ഥങ്ങൾ അടങ്ങിയ 29,100 ഗുളികകൾ കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പനയിൽ നിന്ന് ലഭിച്ച പണവും പിടിച്ചെടുത്തു. പ്രതികളിലൊരാൾ ലൈസൻസില്ലാത്ത വെടിമരുന്ന് കൈവശം വച്ചിരുന്നു. പ്രതികളെയും പിടിച്ചെടുത്ത ലഹരിമരുന്നും തുടർ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...