വൻ മയക്കു മരുന്ന് വേട്ട; മൂന്നു പേർ കോസ്റ്റ് ഗാർഡ് പൊലീസിന്‍റെ പിടിയില്‍
ദോഫാർ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാർഡ് പൊലീസാണ് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

മസ്കറ്റ്: ഒമാനിലെ ദോഫാറിൽ വൻ മയക്കു മരുന്ന് വേട്ട. വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്നു പേർ കോസ്റ്റ് ഗാർഡ് പൊലീസിന്റെ പിടിയിൽ. ദോഫാർ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാർഡ് പൊലീസാണ് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്നു പേർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
95 ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില ഉയര്‍ന്നു; 73 എണ്ണത്തിന് വില കുറഞ്ഞു, റിപ്പോർട്ട് പുറത്തുവിട്ട് സൗദി
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ മാസം 95 ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില വർധിച്ചതായി റിപ്പോർട്ട്. 73 ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില കുറയുകയും ചെയ്തു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ചാണ് കണക്കുകൾ പങ്കുവെച്ചത്. ഈജിപ്ഷ്യൻ ഓറഞ്ചിന് 36.47 ശതമാനവും അൽ സാഫി തൈരിന് 33.33 ശതമാനവും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഇടത്തരം ഉരുളക്കിഴങ്ങിനും പച്ചപ്പയറിനും 21 ശതമാനത്തിലധികവും വില കുറഞ്ഞിട്ടുണ്ട്. നിർമാണ സാമഗ്രികളിൽ 11 എണ്ണത്തിന് വില ഉയർന്നപ്പോൾ, 27 എണ്ണത്തിന് വില കുറഞ്ഞു. ടെക്‌സ്‌റ്റൈൽ മേഖലയിൽ 10 ഇനങ്ങളിൽ എട്ടിന്റെയും വില വർധിച്ചു. രണ്ടെണ്ണത്തിന് കുറവ് രേഖപ്പെടുത്തി. വ്യക്തിഗത ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും നാലിൽ മൂന്നെണ്ണത്തിനും വില കുതിച്ചുയർന്നപ്പോൾ ഒരെണ്ണത്തിന് കുറവുണ്ടായി.
എല്ലാ ഡിറ്റർജന്റ് ഉൽപന്നങ്ങൾക്കും വിലയിൽ വർധനവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. നിത്യോപയോഗ സാധനങ്ങളിലും സേവനങ്ങളിലും പലതിനും വില വർധിച്ചപ്പോൾ ചില ഇനങ്ങളിൽ വില കുറഞ്ഞതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...