Asianet News MalayalamAsianet News Malayalam

മലയാളിയുടെ ജുവലറിയില്‍ കവര്‍ച്ച; മൂന്നുപേര്‍ പിടിയില്‍

ഷട്ടര്‍ മുറിച്ച് അകത്തുകടന്ന ഇവര്‍ ഗ്ലാസ് ഡോര്‍ തകര്‍ത്താണ് ആഭരണങ്ങള്‍ കവര്‍ന്നത്. എട്ടു മിനിറ്റുകൊണ്ടാണ് കവര്‍ച്ച നടത്തി മടങ്ങിയത്.

Three arrested in Oman for  stealing from jewellery
Author
Muscat, First Published Aug 15, 2022, 9:30 AM IST

മസ്‌കറ്റ്: ഒമാനിലെ റൂവി ഹൈസ്ട്രീറ്റിലെ പ്രമുഖ മലയാളി ഗ്രൂപ്പിന്റെ ജുവലറിയില്‍ കവര്‍ച്ച നടത്തിയ മൂന്നുപേരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. പിടിയിലായ മൂന്നുപേരും ഏഷ്യന്‍ വംശജരാണ്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. രാജ്യത്ത് നിന്ന് കടത്താനായി ആഭരണങ്ങള്‍ ഉരുക്കിയാണ് ഇവര്‍ സൂക്ഷിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

മോഷ്ടാക്കളെ ഞായറാഴ്ച ജുവലറിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ജുവലറിയില്‍ കവര്‍ച്ച നടന്നത്. ഷട്ടര്‍ മുറിച്ച് അകത്തുകടന്ന ഇവര്‍ ഗ്ലാസ് ഡോര്‍ തകര്‍ത്താണ് ആഭരണങ്ങള്‍ കവര്‍ന്നത്. എട്ടു മിനിറ്റുകൊണ്ടാണ് കവര്‍ച്ച നടത്തി മടങ്ങിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അല്‍ ഖുവൈറിലെ താമസസ്ഥലത്ത് നിന്ന് മോഷ്ടാക്കളെ പിടികൂടിയത്. ഇവര്‍ അഫ്ഗാനിസ്ഥാന്‍ സ്വദേശികളാണെന്നാണ് സൂചന. 

മനുഷ്യക്കടത്ത് സംഘത്തിന്റെ ഇരയായ കൊല്ലം സ്വദേശിനിയെ ഒമാനിലെ അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിട്ടിരിക്കുന്നു

ഒമാനില്‍ കാറിന് മുകളിലിരുന്ന് യാത്ര ചെയ്ത വീഡിയോ പ്രചരിച്ചു; പിന്നാലെ അറസ്റ്റ്

മസ്‍കത്ത്: ഒമാനില്‍ കാറിന് മുകളിലിരുന്ന് യുവാക്കള്‍ യാത്ര ചെയ്ത ദൃശ്യങ്ങള്‍ വൈറലായി. രണ്ട് യുവാക്കള്‍ കാറിന് മുകളിലിരുന്ന യാത്ര ചെയ്ത സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്‍തു. ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു സംഭവം ഉണ്ടായത്. ഒരു കാറിന്റെ മുകളിലിരുന്ന് രണ്ട് പേര്‍ യാത്ര ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ നടപടി.

അനധികൃതമായി നാട്ടിലേക്ക് പണമയച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

ഗതാഗത നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം ബോധ്യപ്പെടുന്ന ഒരു വീഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്. ഡ്രൈവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios